08:40am 28 November 2026
NEWS
ലുസൈലിന്റെ വെളിച്ചത്തിൽ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പ്; ഖത്തർ ഗ്രാൻഡ് പ്രീക്ക് ഇന്ന് തുടക്കം


27/11/2026  06:40 PM IST
nila
ലുസൈലിന്റെ വെളിച്ചത്തിൽ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പ്; ഖത്തർ ഗ്രാൻഡ് പ്രീക്ക് ഇന്ന് തുടക്കം

 

​ദോഹ: ഫോർമുല 1 ലോകചാമ്പ്യൻഷിപ്പിന്റെ 2026 സീസണിലെ ഇരുപത്തിരണ്ടാമത്തെയും അവസാനത്തേതിന് തൊട്ടുമുമ്പത്തേതുമായ റൗണ്ട് ആയ 'ഖത്തർഎയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രീ'ക്ക് ഇന്ന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ ആവേശകരമായ തുടക്കമാകും. ഫ്ലഡ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ ലോകമെമ്പാടുമുള്ള മോട്ടോർസ്പോർട്സ് പ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.  
മൂന്ന്ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 11 ടീമുകളെ പ്രതിനിധീകരിച്ച് ലോകത്തിലെ മികച്ച 22 ഡ്രൈവർമാർ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം സ്പ്രിന്റ് റേസും, ഞായറാഴ്ച വൈകുന്നേരം പ്രധാന റേസും നടക്കും.  2023 മുതൽ 10 വർഷത്തേക്ക് ഫോർമുല 1 കലണ്ടറിൽ ഖത്തറിന് സ്ഥിരം വേദിയാകാനുള്ള കരാറിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്. ലുസൈൽ സർക്യൂട്ടിൽ നടക്കുന്ന അഞ്ചാമത്തെ ഫോർമുല 1 മത്സരമാണിത്; 2021-ലായിരുന്നു ഇവിടെ ആദ്യ മത്സരം നടന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img