01:09pm 12 November 2026
NEWS
ഖത്തർ ജനറൽ ടാക്സ് അതോറിറ്റി: ടാക്‌സ് റിട്ടേൺ സമർപ്പിക്കൽ കാലയളവ് പ്രഖ്യാപിച്ചു
01/01/2026  11:41 AM IST
nila
ഖത്തർ ജനറൽ ടാക്സ് അതോറിറ്റി: ടാക്‌സ് റിട്ടേൺ സമർപ്പിക്കൽ കാലയളവ് പ്രഖ്യാപിച്ചു

ദോഹ: ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (GTA) 2025 ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിനുള്ള ടാക്‌സ് റിട്ടേൺ സമർപ്പിക്കൽ കാലയളവ് 2026 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ ആയിരിക്കും എന്ന് ഔദ്യോഗികമായി അറിയിച്ചു.ആദായ നികുതി നിയമം നമ്പർ 24 ഓഫ് 2018, അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ്, മറ്റു തിരുത്തലുകൾ എന്നിവയുടെ വകുപ്പ് അനുസരിച്ചാണെന്ന് GTA പ്രസ്താവനയിൽ അറിയിച്ചു.ടാക്‌സ് റിട്ടേൺ സമർപ്പിക്കൽ ആവശ്യങ്ങൾ എല്ലാ ചട്ടങ്ങൾക്ക് വിധേയമായ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇതിൽ നികുതിവിതരണത്തിൽ ഒഴിവുള്ള കമ്പനികൾ, ഖത്തർ സ്വദേശികൾക്കോ ജിസിസി രാജ്യങ്ങളിലെ സ്വദേശി ഉടമസ്ഥതയിലുള്ള കമ്പനികൾ, സ്വകാര്യ അസോസിയേഷനുകളും സ്ഥാപനങ്ങളും, പ്രത്യേക നന്മാ പ്രവർത്തന സ്ഥാപനങ്ങളും ഉൾപ്പെടുന്നു. വ്യാപാര രജിസ്‌ട്രേഷൻ അല്ലെങ്കിൽ വ്യാപാര ലൈസൻസ് ഉള്ള സ്ഥാപനങ്ങളെയും – നികുതിയിൽ നിന്നും ഒഴിവുള്ളവ ഉൾപ്പെടെ – നിർദ്ദിഷ്ട കാലയളവിനുള്ളിൽ ഇലക്ട്രോണിക് 'ധരീബ' പ്ലാറ്റ്‌ഫോമിലൂടെ റിട്ടേണുകൾ സമർപ്പിക്കാൻ GTA നിർദ്ദേശിച്ചു.നികുതിദായകരെപിന്തുണയ്ക്കുന്നതിനും റിട്ടേൺ സമർപ്പിക്കൽ പ്രക്രിയഎളുപ്പമാക്കുന്നതിനും കോൾസെന്റർ 16565 നമ്പറിലൂടെയും  supportdhareeba.qa
എന്നഇമെയിൽവിലാസത്തിലുംബന്ധപെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img