02:50pm 11 November 2026
NEWS
ഖത്തറിൽ പ്രതിരോധ സാങ്കേതിക മേളയ്ക്ക് വേദിയൊരുങ്ങുന്നു: 'ഡിംഡെക്സ് 2026' ജനുവരി 19 മുതൽ 22 വരെ
14/10/2025  03:15 PM IST
nila
ഖത്തറിൽ പ്രതിരോധ സാങ്കേതിക മേളയ്ക്ക് വേദിയൊരുങ്ങുന്നു: ഡിംഡെക്സ് 2026 ജനുവരി 19 മുതൽ  22 വരെ

ദോഹ: പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക നവീകരണങ്ങൾ അവതരിപ്പിക്കുന്ന ദോഹ ഇന്റർനാഷണൽ മറൈൻ ഡിഫൻസ്എക്സിബിഷൻആൻഡ്കോൺഫറൻസ് (Dimdex 2026) അടുത്ത ജനുവരി 19 മുതൽ 22 വരെ ഖത്തർ നാഷണൽ കോൺവെൻഷൻ സെന്ററിൽ (QNCC) നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
ഖത്തർ അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിക്കുന്ന'ഡിംഡെക്സ് 2026'“A Global Hub for Defence Innovations: Invest in Possibilities to Shape a Secure Tomorrow” എന്ന തീമിലാണ് നടക്കുന്നത്. ഒമ്പതാമത് എക്സ്പോയുടെ ഭാഗമായി, ഖത്തർ അമീറി നാവികസേനയുടെ ഉം അൽ ഹൗൽ ബേസിൽ നയതന്ത്ര പ്രതിനിധികൾക്കായി പ്രത്യേക ബ്രീഫിംഗ് സംഘടിപ്പിച്ചു. അമീറി നാവികസേനാ കമാൻഡർ മേജർ ജനറൽ (നേവി) അബ്ദുള്ള ബിൻ ഹസൻ അൽ-സുലൈതി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, പ്രതിരോധ അറ്റാഷേമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
“ഡിംഡെക്സ് ഇപ്പോൾ പ്രതിരോധ മേഖലയിൽ ആഗോളതലത്തിൽ വ്യാപാരസാധ്യതകളും തന്ത്രപരമായ പങ്കാളിത്തങ്ങളും വളർത്തുന്ന പ്രധാന വേദിയായി വളർന്നു. ഖത്തറിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ മേള.”

ഡിംഡെക്സ് 2026 മുൻ പതിപ്പുകളേക്കാൾ വിപുലമായിരിക്കും — 200-ലധികം ദേശീയവും അന്തർദേശീയവുമായ പ്രതിരോധ കമ്പനികളും എട്ട് പ്രധാന രാജ്യ പവില്യനുകളും പങ്കെടുക്കും. ഇത്തവണ ആദ്യമായി നാല് ദിവസങ്ങളിലായി മേള നീളും. പ്രദർശകരുടെ ആവശ്യപ്രകാരം പ്രത്യേക വർക്ക്‌ഷോപ്പുകളും സാങ്കേതിക പ്രദർശനങ്ങളും ഉൾപ്പെടുത്തുമെന്ന്
ഡിംഡെക്സ് ഓർഗനൈസിംഗ് കമ്മിറ്റിയുടെ ചെയർമാനായ സ്റ്റാഫ് ബ്രിഗേഡിയർ (സീ) അബ്ദുൽബാഖി സാലെ അൽ-അൻസാരി പറഞ്ഞു. മിഡിൽ ഈസ്റ്റ് നാവൽ കമാൻഡേഴ്സ് കോൺഫറൻസ് (MENC) “Defence Diplomacy and Maritime Security Challenges” എന്ന വിഷയത്തിൽ നടക്കും. ജുവാൻ ബിൻ ജാസിം അക്കാദമി ഫോർ ഡിഫൻസ് സ്റ്റഡീസും ഇതിന് പങ്കാളിയാകും.
കോൺഫറൻസിൽ ലോകമെമ്പാടുമുള്ള നാവിക കമാൻഡർമാരും പ്രതിരോധ വിദഗ്ധരും പങ്കെടുക്കും. കടൽമാർഗങ്ങളിലെ സുരക്ഷ, പ്രതിരോധ നയതന്ത്രത്തിന്റെ പ്രാധാന്യം, ഭൗമരാഷ്ട്രീയ വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യും.
ഡിംഡെക്സ് 2026, വ്യാപാരകരാറുകൾക്കും പങ്കാളിത്തത്തിനും പുതിയ ദിശകൾ തുറക്കുന്ന പ്രതിരോധ വ്യവസായത്തിലെ പ്രധാന ആഗോള വേദിയായി ഖത്തറിന്റെ സ്ഥാനമുറപ്പിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img