05:49pm 08 August 2026
NEWS
കുരുന്നുകളുടെ മനംകവർന്ന് ഖത്തർ ഗെയിംസ് ഫെസ്റ്റിവൽ; 1.48 ലക്ഷം സന്ദർശകരുമായി ചരിത്ര വിജയം
07/08/2026  12:17 PM IST
NILA
കുരുന്നുകളുടെ മനംകവർന്ന് ഖത്തർ ഗെയിംസ് ഫെസ്റ്റിവൽ; 1.48 ലക്ഷം സന്ദർശകരുമായി ചരിത്ര വിജയം

 


ദോഹ: കൊച്ചു കൂട്ടുകാരുടെ ചിരിമുഴക്കങ്ങളും വിനോദത്തിന്റെ വർണ്ണപ്പൊലിമയും നിറഞ്ഞ 'ഖത്തർ ഗെയിംസ് ഫെസ്റ്റിവലിന്റെ' നാലാം പതിപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ സമാപിച്ചു. കുരുന്നുകൾക്കും കുടുംബങ്ങൾക്കുമായി വിജ്ഞാനവും വിനോദവും ഇഴചേർത്ത് വിസിറ്റ് ഖത്തർ ഒരുക്കിയ  ഗെയിംസ് ഫെസ്റ്റിവലിലേക്ക്   ഒഴുകിയെത്തിയത് 1,48,000-ൽ പരം സന്ദർശകരാണ്.
​വിസിറ്റ് ഖത്തറിന്റെ 'ഹലോ സമ്മർ' പ്രചാരണ പരിപാടിയുടെ ഭാഗമായി 'ഖത്തർ കലണ്ടറും' ജനപ്രിയ കുട്ടികളുടെ ചാനലായ 'സ്പേസ്ടൂണും' ചേർന്നാണ് ഈ വിനോദവിരുന്ന് ഒരുക്കിയത്. വേനലവധി ദിനങ്ങളെ ആവേശഭരിതമാക്കിയ 31 ദിനരാത്രങ്ങളിൽ ഖത്തറിന് പുറമെ സൗദി അറേബ്യ, യു.എ.ഇ എന്നീ അയൽരാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് സഞ്ചാരികളാണ് ദോഹയിലേക്ക് ഒഴുകിയെത്തിയത്. ​23,000-ത്തിലധികം ചതുരശ്ര മീറ്ററിൽ പരന്നുകിടന്ന വിശാലമായ വേദിയിൽ, ലോകോത്തര നിലവാരമുള്ള 63 പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ വിനോദ വിഭവം നിരത്തി. കുട്ടികളുടെ മനസ്സുനിറച്ച 480-ലധികം നാടക-കലാ പ്രകടനങ്ങളാണ് ക്യാമ്പസിനെ സജീവമാക്കിയത്. കുടുംബസൗഹൃദ വിനോദങ്ങളുടെ ഏഷ്യയിലെ തന്നെ പ്രമുഖ കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതിൽ ഈ മേള വൻ വിജയമായി മാറിയെന്ന് ഖത്തർ ടൂറിസം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img