03:55am 17 August 2026
NEWS
ഖത്തർ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ "ഫോട്ട ഖത്തർ നാട്ടു കൂട്ടായ്മ്മ"
09/07/2026  04:45 PM IST
nila
ഖത്തർ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ

 

ദോഹ :- ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ (ഫോട്ട ഖത്തർ ചാപ്റ്ററിന്റെ) സജീവഅംഗങ്ങളായിരുന്നശേഷം  തിരികെ നാട്ടിൽ എത്തിയവരും ,ഇപ്പോൾ അവധിക്ക് ഉള്ളവരുമായി ഫോട്ട അംഗങ്ങളുടെ ഒരു കൂട്ടായ്മ തിരുവല്ല ട്രാവൻകൂർ ക്ലബ്ബിൽ  രക്ഷാധികാരി ശ്രി ജോൺ സി അബ്രഹാമിന്റെ സാന്നിദ്യത്തിൽ രക്ഷാധികാരി കെ വി തോമസിന്റെ അധ്യഷതയിൽ സംഘടിപ്പിച്ചു.
ഫോട്ടയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താനും തിരുവല്ലയുടെ നിക്ഷേപ, വികസന , സാമുകിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ,നാട്ടിൽ വിശ്രമിക്കാൻ തിരിച്ചെത്തിയ അംഗങ്ങളുടെ ജീവിതം സജീവമാക്കാനും വേണ്ടിയാണ് ഈ കൂട്ടായ്മ.

സാമൂഹിക സേവന രംഗത്തെ പ്രവർത്തനത്തിന്റെ ഭാഗമായി 
തിരുവല്ല YMCA യുടെ നേതൃത്വത്തിൽ നടത്തുന്ന വികാസ് സ്കൂളിലെ ഓപ്പൺ എയർ ഹാളിൽ മൂന്ന് വലിയ സിലിങ് ഫാനുകൾ  HVLS (High Volume, Low Speed) വാങ്ങി സ്ഥാപിച്ചു കൊടുക്കാൻ തീരുമാനിച്ചു.
ഫോട്ട തിരുവല്ല കോഓർഡിനേറ്റർ ശ്രീ ചെറിയാൻ പോളച്ചിറക്കൽ. മാത്യു  വര്ഗീസ് , കുരുവിള  ജോർജ് ,തോമസ്  ഫിലിപ്പ് ,ഷാജി തേന്മഠം ,എബ്രഹാം ശാമുവേൽ ,ഷാജി വര്ഗീസ് ,റജി കെ ബേബി എന്നിവർ സംസാരിച്ചു.30 ഓളം അംഗങ്ങൾ പങ്കെടുത്തു.
ഭാവി പ്രവർത്തനങ്ങൾക്കും ,വികാസ് സ്കൂൾ പരിപാടി സംഘടിപ്പിക്കുന്നതിലേക്കുമായി മാത്യു വര്ഗീസ് ,ഷാജി തേൻമഠം ,ബാബു വര്ഗീസ് ,ഫോട്ട പ്രസിഡന്റ് തോമസ് കുര്യൻ നെടുംതറയിൽ, ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു എന്നിവരെ ഉൾപ്പെടുത്തി അഡ്‌ഹോക് കമ്മറ്റിയെ തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img