
ദോഹ: ഖത്തർ മ്യൂസിക് അക്കാദമിയിലെ (QMA) യുവ സംഗീതജ്ഞർക്കായി സ്പെയിനിലെ മാഡ്രിഡിലുള്ള പ്രശസ്തമായ റെയിന സോഫിയ സ്കൂൾ ഓഫ് മ്യൂസിക്കിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ട ക്യാമ്പ്, സാങ്കേതിക പരിശീലനത്തിന് അപ്പുറമായി ആത്മവിശ്വാസവും ആഗോള കാഴ്ചപ്പാടും സമ്മാനിച്ച അനുഭവമായി. ഖത്തർ ഫൗണ്ടേഷന്റെ (QF) പ്രീ-യൂണിവേഴ്സിറ്റി എജുക്കേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന QMA, യുവ പ്രതിഭകളെ വളർത്തുന്നതിനും ആഗോള സാംസ്കാരിക കൈമാറ്റം ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ ഉയർത്തിക്കാട്ടുന്നത്.
QMA നൽകുന്ന പൂർണ്ണ സ്കോളർഷിപ്പിന്റെ പിന്തുണയോടെയാണ് ലിയോയുടെ മാഡ്രിഡ് യാത്ര സാധ്യമായത്. ഈ അനുഭവങ്ങൾ യുവ സംഗീതജ്ഞർക്കായി പുതിയ ആഗോള സാധ്യതകളാണ് തുറക്കുന്നതെന്ന് ഖത്തർ ഫൗണ്ടേഷൻ വിലയിരുത്തുന്നു.ക്യാമ്പിലെ അനുഭവം തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവാണെന്ന് പറഞ്ഞു. “ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോടൊപ്പം പ്രകടനം നടത്താനും, മികച്ച അധ്യാപകരിൽ നിന്ന് പഠിക്കാനും കഴിഞ്ഞത് ആത്മവിശ്വാസം വളർത്തിയെന്ന് വയലിനിസ്റ്റായ ലുജൈൻ സാസിപറഞ്ഞു










