
ദോഹ: ദോഹ: ഖത്തറിലെ പ്രമുഖഭക്ഷ്യ-സാംസ്കാരിക ഉത്സവമായ 15-ാമത്
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (QIFF) 2026 ജനുവരി 14 മുതൽ 24 വരെ ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടക്കുമെന്ന് വിടിറ്റ് ഖത്തർ അറിയിച്ചു.
പ്രാദേശികവും അന്താരാഷ്ട്രവുമായ റെസ്റ്റോറന്റുകൾ, പ്രശസ്ത ഷെഫ്മാർ നയിക്കുന്ന ലൈവ് കുക്കിംഗ് ഷോകൾ, കുടുംബ സൗഹൃദ വിനോദ സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ്
ലോക രുചികൾ ഒന്നിക്കുന്ന വേദിയിൽ
ഒരുക്കുന്നത്.‘ഡിന്നർ ഇൻ ദ സ്കൈ’ അനുഭവത്തിന്റെ മടങ്ങിവരവ്, ജനപ്രിയ മാർക്കറ്റ് മേഖല, ഡ്രോൺ ഷോകൾ, കുക്കിംഗ് സ്റ്റുഡിയോയിലെ ഇന്ററാക്ടീവ് സെഷനുകൾ, പുതിയ റെസ്റ്റോറന്റുകളുടെ അവതരണങ്ങൾ, QIFF റിംഗ് പോലുള്ള പ്രത്യേക ഇൻസ്റ്റലേഷനുകൾ എന്നിവ ഉൾപ്പെടും. വാരാന്ത്യങ്ങളിലും പ്രവൃത്തി ദിവസങ്ങളിലും വ്യത്യസ്ത സമയക്രമത്തിലാണ് ഫെസ്റ്റിവലിന്റെ സന്ദർശനസമയം ക്രമീകരിച്ചിരിക്കുന്നത്.
രുചിയും വിനോദവും ഒന്നിക്കുന്ന QIFF ലേക്ക്
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 11 വരെ, വാരാന്ത്യങ്ങളിൽ വൈകുന്നേരം 3 മുതൽ രാത്രി 1 വരെയാണ് സന്ദർശകസമയം. പരിപാടികളുടെ കൂടുതൽ വിവരങ്ങളും ഷെഫ്മാരുടെയും വിനോദ പരിപാടികളുടെയും പട്ടികയും പിന്നീട് പ്രഖ്യാപിക്കും.










