
ദോഹ: ഖത്തരി സമൂഹത്തിൽ കുടുംബ ഐക്യത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബ ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാ വർഷവും ഏപ്രിൽ 15 ന് ആചരിക്കുന്ന കുടുംബദിനത്തിൽ ഈവർഷം അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിപുലമായപരിപാടി കളാണ് സാമൂഹിക വികസന, കുടുംബകാര്യ മന്ത്രാലയം ആവിഷ്കരി ച്ചിട്ടുള്ളത്.ഏപ്രിൽ 15മുതൽ 19വരെ കത്താറകൾച്ചറൽ വില്ലേജിൽ നടക്കുന്ന പരിപാടിയിൽ
കുടുംബങ്ങൾ ഒരുമിച്ച് അസുലഭ നിമിഷങ്ങൾ ചെലവഴിക്കുന്നതിനും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും.കുടുംബ ഐക്യത്തിന്റെ മൂല്യങ്ങളെയും സമൂഹം കെട്ടിപ്പടുക്കുന്നതിൽ അടിസ്ഥാന സ്തംഭമെന്ന നിലയിൽ കുടുംബത്തിന്റെ പങ്കിനെയും പ്രോത്സാഹിപ്പിക്കുന്നപരിപാടിയിൽ പൊതുജന പങ്കാളിത്തത്തോടെയാണ് നടക്കുന്നത്.











