10:33am 13 November 2026
NEWS
വെനസ്വേലയ്ക്ക് കാരുണ്യഹസ്തവുമായി ഖത്തർ; ദുരന്തഭൂമിയിലേക്ക് 24 ടൺ അടിയന്തിര സഹായവുമായി ഖത്തർ റെഡ് ക്രെസന്റ്
05/07/2026  04:38 PM IST
nila
വെനസ്വേലയ്ക്ക് കാരുണ്യഹസ്തവുമായി ഖത്തർ; ദുരന്തഭൂമിയിലേക്ക് 24 ടൺ അടിയന്തിര സഹായവുമായി ഖത്തർ റെഡ് ക്രെസന്റ്

​ദോഹ: ഭൂകമ്പം തകർത്ത വെനസ്വേലയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ ഖത്തറിന്റെ വ്യോമപാതയിലൂടെ കാരുണ്യ പ്രവാഹം. വെനസ്വേലയുടെ വടക്കുപടിഞ്ഞാറൻ-മധ്യ മേഖലകളിൽ അടുത്തിടെയുണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിലാണ്, ഖത്തർ ഭരണകൂടത്തിന്റെയും അന്താരാഷ്ട്ര റെഡ് ക്രോസ്-റെഡ് ക്രെസന്റ് സഖ്യത്തിന്റെയും സഹകരണത്തോടെ ഖത്തർ റെഡ് ക്രെസന്റ് (QRCS) അടിയന്തിര മാനുഷിക സഹായം എത്തിച്ചത്.
​അമീർ ഹസ്സൻ ഹിസ് ഹൈനസ് ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പുറപ്പെട്ട ദുരിതാശ്വാസ വിമാനത്തിലാണ് വെനസ്വേലയിലേക്കുള്ള അടിയന്തിര സഹായങ്ങൾ അയച്ചത്. ദുരന്തബാധിതർക്ക് താങ്ങാവാനും അവരുടെ കണ്ണീരൊപ്പാനുമായി ഖത്തർ ഒപ്പമുണ്ടെന്ന സന്ദേശമാണ് ഈ ദൗത്യം നൽകുന്നത്.അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി മരുന്നുകൾ, അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ, ശുചിത്വ കിറ്റുകൾ എന്നിവയടങ്ങുന്ന ​24 ടൺ മെഡിക്കൽ-ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തിൽ എത്തിച്ചത്.ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നിന്നുള്ള അനസ്‌തേഷ്യ, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്‌സ് വിദഗ്ദ്ധരും, ഖത്തർ റെഡ് ക്രെസന്റിൽ നിന്നുള്ള എമർജൻസി മെഡിസിൻ, ജനറൽ സർജറി ഡോക്ടർമാരും സംഘത്തിലുണ്ട്.ദുരന്തം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ ദുരന്ത നിവാരണ വിദഗ്ദ്ധർക്കൊപ്പം മാനസികാരോഗ്യ കൗൺസിലർമാരുമുണ്ട്.
ഖത്തർ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ലഖ്‌വിയ) കീഴിലുള്ള ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി കൈകോർക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്റെ ഏത് കോണിലുള്ള ദുരിതബാധിതരെയും സഹായിക്കുക എന്നത് ഖത്തറിന്റെ പാരമ്പര്യമാണ്. വെനസ്വേലയിൽ മരണസംഖ്യ ഉയരുന്നത് തടയാനും തകർന്നടിഞ്ഞ കുടുംബങ്ങൾക്ക് പ്രത്യാശയും ആശ്വാസവും പകർന്നു നൽകാനും ഈ ജീവകാരുണ്യ ദൗത്യം അനിവാര്യമാണെന്ന്  ജനറൽ ഫോർ റിലീഫ് ആൻഡ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ്അസിസ്റ്റന്റ് സെക്രട്ടറിമുഹമ്മദ് ബദർ അൽ സാദപറഞ്ഞു.വെനസ്വേലയിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ഖത്തർ റെഡ് ക്രെസന്റ് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സഹായ മനസ്കരായ പ്രവാസികൾക്കും സ്വദേശികൾക്കും താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളാകാം.വെബ്സൈറ്റ് വഴി: www.qrcs.qa/R-Venezuela
​മൊബൈൽ ആപ്പ്: QRCS
​ഫോൺ നമ്പറുകൾ: 66666364 (ഡോണർ സർവീസ്), 33998898 (ഹോം കളക്ഷൻ സർവീസ്)
​കൂടാതെ പ്രമുഖ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലുമുള്ള ക്രെസന്റ് കൗണ്ടറുകൾ വഴിയും സഹായങ്ങൾ കൈമാറാവുന്നതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img