05:16am 12 November 2026
NEWS
അങ്കത്തിൽ തിളങ്ങി ഖത്തർ പ്രവാസിയുടെ ജീവിത പങ്കാളി
14/12/2025  01:39 PM IST
nila
അങ്കത്തിൽ തിളങ്ങി ഖത്തർ പ്രവാസിയുടെ ജീവിത പങ്കാളി

 

ദോഹ: കടുത്ത പോരാട്ടത്തിൽ വിജയതിളക്കവുമായി
ഖത്തർ പ്രവാസിയുടെ ജീവിത പങ്കാളി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മതിലകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുസ്ലിം ലീഗ് പ്രതിനിധി നസീമ നൗഫലാണ് വിജയം ഉറപ്പാക്കിയത്.ഖത്തറിലെ നാടക കലാകാരനും സാംസ്‌കാരിക പ്രവർത്തകനുമായ നൗഫൽ ഷംസിന്റെ ഭാര്യയാണ് നസീമ നൗഫൽ.എതിർസ്ഥാനാർഥിയായ ഷാജിത ഷമീറിനെ ഒമ്പത് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നസീമപരാജയപ്പെടുത്തിയത്.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിനിയായ നസീമ, വിവാഹാനന്തരമാണ് മതിലകം കൂളിമുട്ടത്ത് സ്ഥിരതാമസമാക്കിയത്.
ബി.കോം (കോർപ്പറേഷൻ) ബിരുദധാരിയായ നസീമ, സഹകരണ ബാങ്കിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നുവെങ്കിലും, സാമൂഹ്യ–രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമാകുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് നസീമയുടെ പൊതുപ്രവർത്തന ജീവിതം ആരംഭിച്ചത്.
നിലവിൽ വനിതാ ലീഗ് മണ്ഡലം പ്രസിഡന്റായി പ്രവർത്തിക്കുന്ന നസീമ നൗഫൽ, ശിഹാബ് തങ്ങൾ കാരുണ്യ സെൽ മുഖേന ജാതി–മത–രാഷ്ട്രീയ ഭേദമന്യേ നിരവധി സാമൂഹ്യ സേവന, രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. വിദ്യാർത്ഥി കളായ ജമീലയും,റൂമി ഷംസുമാണ് മക്കൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img