
ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽ താനി, ഗൾഫ് മേഖലയിലെ യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോയുമായി കൂടിക്കാഴ്ച നടത്തി. ലൂയിജി ഡി മായോയുടെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നത്.മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളും ഇരുനേതാക്കളും വിലയിരുത്തി.ഖത്തറും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ഇരുവിഭാഗവും തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു.
മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിനെ യോഗം വിലയിരുത്തി. അന്താരാഷ്ട്ര പ്രതിരോധ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം കണക്കാക്കപ്പെടുന്നത്.











