10:26pm 23 September 2026
NEWS
ഐ.എ.ഇ.എ പരിശീലനത്തിലൂടെ വികിരണ നിരീക്ഷണ ശേഷി വർദ്ധിപ്പിച്ച് ഖത്തർ
23/09/2026  03:11 PM IST
nila
ഐ.എ.ഇ.എ പരിശീലനത്തിലൂടെ വികിരണ നിരീക്ഷണ ശേഷി വർദ്ധിപ്പിച്ച് ഖത്തർ

 

 

​ദോഹ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി (IAEA) സഹകരിച്ച് റേഡിയേഷൻ മെഷർമെന്റ് ലബോറട്ടറി സംഘത്തിന് പ്രത്യേക പരിശീലനം നൽകി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള റേഡിയേഷൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.
​ദേശീയ കേഡറുകളുടെ കഴിവുകൾ വികസിപ്പിക്കാനും, അഡ്വാൻസ്ഡ് സാമ്പിൾ പരിശോധന സാങ്കേതികവിദ്യകൾ കാര്യക്ഷമമായി ഉപയോഗിക്കാനും, റേഡിയോ ആക്ടീവ് വസ്തുക്കളുടെ അളവ് കൃത്യമായി രേഖപ്പെടുത്താനുമുള്ള ശേഷി വർദ്ധിപ്പിക്കാനുമാണ് ഈ പരിശീലനം ലക്ഷ്യമിടുന്നത്.
​രാജ്യത്തെ റേഡിയേഷൻ സുരക്ഷാ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനൊപ്പം റേഡിയോ ആക്ടീവ് വസ്തുക്കൾ കൃത്യമായി നിരീക്ഷിക്കുന്നതിനും പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img