NEWS
ഖത്തർഎനർജി ഇന്ധനവില കുറച്ചു
01/11/2025 07:33 PM IST
nila

ദോഹ: ഖത്തർഎനർജി നവംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകളുടെ വിലയിൽ കുറവാണ് ഈ മാസംഉണ്ടായിരിക്കുന്നത്.
പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് ക്യൂആർ 1.95 ആയി നിശ്ചയിച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോൾ ക്യൂആർ 2 ആയി നിശ്ചയിച്ചു. ഒക്ടോബറിലെ വിലകൾ യഥാക്രമം ക്യൂആർ 2, ക്യൂആർ 2.05 ആയിരുന്നു.
അതേസമയം, ഡീസലിന്റെ വിലയിൽ മാറ്റമില്ല. നവംബറിൽ ഡീസൽ ലിറ്ററിന് ക്യൂആർ 2.05 എന്ന നിലയിലാണ്.
2017 സെപ്റ്റംബർ മുതൽ അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെടുത്തി മാസവില പ്രസിദ്ധീകരിക്കുന്നതിന്റെ ചുമതലഖത്തർഎനർജിയ്ക്കാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











