09:41pm 02 August 2026
NEWS
ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി; പ്രീമിയം പെട്രോളിന് വില കുറഞ്ഞു
31/07/2026  08:57 PM IST
nila
ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി; പ്രീമിയം പെട്രോളിന് വില കുറഞ്ഞു

 


​ദോഹ: 2026 ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം 91 പെട്രോളിന് ലിറ്ററിന് 5 ദിർഹം കുറച്ചപ്പോൾ സൂപ്പർ 95 പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരും. ഓഗസ്റ്റ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
പ്രീമിയം 91 പെട്രോൾ: 2.00 റിയാൽ (ജൂലൈയിൽ 2.05 റിയാലായിരുന്നു)
​സൂപ്പർ 95 പെട്രോൾ: 2.10 റിയാൽ (മാറ്റമില്ല)
​ഡീസൽ: 2.05 റിയാൽ (മാറ്റമില്ല)കഴിഞ്ഞ മെയ് മാസത്തിൽ 1.90 റിയാലായിരുന്ന പ്രീമിയം പെട്രോളിന് ജൂണിൽ 2.00 റിയാലും ജൂലൈയിൽ 2.05 റിയാലുമായി വർദ്ധിച്ച ശേഷമാണ് ഓഗസ്റ്റിൽ വീണ്ടും 2.00 റിയാലിലേക്ക് കുറഞ്ഞിരിക്കുന്നത്. ഡീസൽ, സൂപ്പർ പെട്രോൾ നിരക്കുകൾ കഴിഞ്ഞ ഏതാനും മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img