01:13pm 30 October 2026
NEWS
അൾജിരീയയിലെ എണ്ണ പര്യവേക്ഷണം സ്വന്തമാക്കി ഖത്തർ എനർജി
28/06/2025  06:44 PM IST
nila
അൾജിരീയയിലെ എണ്ണ  പര്യവേക്ഷണം സ്വന്തമാക്കി ഖത്തർ എനർജി

 

 

ദോഹ: അൾജീരിയയിൽ എണ്ണ പര്യവേക്ഷണത്തിനുള്ള അവകാശം സ്വന്തമാക്കി ഖത്തർ എനർജി.
നമീബിയ, ഈജിപ്ത്, സൗത്ത് ആഫ്രിക്ക തുടങ്ങി ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ സ്വാധീനമുള്ള ഖത്തർ എനർജിയുടെ അൾജീരിയയിലെ  പ്രൊജക്ടാണിത്. ആഫ്രിക്കൻ വൻകരയിലെ സാന്നിധ്യം വർധിപ്പിക്കാൻ സാധിച്ചതായി
 ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ഷരീദ അൽ കഅബി പറഞ്ഞു.
കിഴക്കൻ അൾജീരിയയിലെ അഹാറ ബ്ലോക്കിലാണ് ഖത്തർ എനർജിയുടെ നേതൃത്വത്തിലുള്ള കോൺസോർഷ്യം എണ്ണ പര്യവേക്ഷണം നടത്തുക. ടോട്ടൽ എനർജീസ്, അൾജീരിയയുടെ ദേശീയ എണ്ണക്കമ്പനിയായ സൊനട്രാക്ക്,ഖത്തർ എനർജി എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് അഹാറ ബ്ലോക്കിൽ പര്യവേക്ഷണത്തിനുള്ള ലൈസൻസ് സ്വന്തമാക്കിയത്. പര്യവേക്ഷണത്തിനൊപ്പം ഉൽപാദനത്തിനുള്ള അവകാശവും കൺസോർഷ്യത്തിനുണ്ട്. ഖത്തർ എനർജിക്കും ടോട്ടൽ എനർജീസിനും 24.5 ശതമാനം വീതവും സൊനട്രാക്കിന് 51 ശതമാനം ഓഹരിയുമാണുള്ളത്.
അൽജീരിയയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അഹാറ ബ്ലോക്കിന് 14900 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇത് പൂർണമായും കരമേഖലയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img