07:37am 12 November 2026
NEWS
പുതിയ സഹകരണ സാധ്യതകൾക്ക് ഖത്തർ അമീർ നൽകിയ മാർഗ്ഗനിർദ്ദേശം വിലമതിക്കാനാകാത്തത്: മന്ത്രി ജയശങ്കർ
17/11/2025  06:50 PM IST
nila
പുതിയ സഹകരണ സാധ്യതകൾക്ക് ഖത്തർ അമീർ നൽകിയ മാർഗ്ഗനിർദ്ദേശം വിലമതിക്കാനാകാത്തത്: മന്ത്രി ജയശങ്കർ

ദോഹ:ഇന്ത്യ–ഖത്തർ ബന്ധം പുതിയ ഉയരങ്ങളിലേക്ക്.പുതിയ സഹകരണ സാധ്യതകൾക്ക് ഖത്തർ അമീർ നൽകിയ മാർഗ്ഗനിർദ്ദേശം വിലമതിക്കാനാകാത്തതാണെന്ന് വിദേശകാര്യമന്ത്രി ഡോ: എസ്.ജയശങ്കർ.ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ കേന്ദ്രവിദേശകാര്യമന്ത്രി ഖത്തർ അമീർഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി നടത്തിയകൂടികാഴ്ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു.കൂടിക്കാഴ്ചയിൽ
മദ്ധ്യപൂർവ/വെസ്റ്റ് ഏഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുതൽ ആഗോള വിഷയങ്ങൾ വരെയുള്ള വിവിധ വിഷയങ്ങളിലും നേതാക്കൾ വിസ്തൃതമായ ആശയവിനിമയം നടത്തി.
ഊർജ്ജം, വ്യാപാരം, നിക്ഷേപം, ജനതകളുടെ പരസ്പര ബന്ധം എന്നിവ ഉൾപ്പെടെയുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ മുഖ്യ മേഖലകൾ ഇരുപക്ഷവും വിശകലനം ചെയ്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനിയുമായി സൗഹൃദപരമായ സംഭാഷണം നടത്തി.ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുലും കൂടിക്കാഴ്ചയിൽ സാന്നിധ്യം വഹിച്ചു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം.
2023–24 കാലയളവിൽ ഇന്ത്യ–ഖത്തർ വ്യാപാരം 14.08 ബില്യൺ ഡോളറാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img