NEWS
ഖത്തർ ഇക്കണോമിക് ഫോറം മെയ് 20 മുതൽ 22 വരെ ദോഹയിൽ
21/03/2025 12:39 PM IST
nila

ദോഹ: ഖത്തർ ഇക്കണോമിക് ഫോറം (ക്യുഇഎഫി) അഞ്ചാം പതിപ്പ് മെയ് 20 മുതൽ 22 വരെ ദോഹയിൽ നടക്കും. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്ന ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ ഉപദേശക സമിതി രൂപീകരിച്ചതായി മീഡിയ സിറ്റി ഖത്തറും പ്രായോജകരായ ബ്ലൂംബെർഗ് മീഡിയയും പ്രഖ്യാപിച്ചു.
വൺ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പ്രസിഡന്റ് ഹുവ ഫങ് ടെ, ബിഡിടി & എംഎസ്ഡി വൈസ് ചെയർമാൻ ക്ലയന്റ്,സർവീസസ് ഗ്ലോബൽ ഹെഡ് ഡിന പവൽ മക്കോർമിക്, പ്രോസെക് സ്ഥാപക ജെന്നിഫർ പ്രോസെക്, തീൽ ക്യാപിറ്റൽ മാനേജിംഗ് ഡയറക്ടർ ജാക്ക് സെൽബി, റാഡിക്കൽ ഫണ്ട് സിഇഒ റൂ റോജേഴ്സ്,ടിസിഡബ്ല്യു ഗ്രൂപ്പ് സിഇഒ കാതറിൻ കോച്ച്,ബിറ്റ് ഒയാസിസ് സിഇഒ ഓല ഡൗഡിൻ എന്നിവർപ്രഖ്യാപനചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











