
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുടെ ഉന്നത രക്ഷാകർതൃത്വത്തിൽ നടക്കുന്ന
ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ
അഞ്ചാം പതിപ്പ് മെയ് 20 മുതൽ 22 വരെനടക്കുമെന്ന്
സംഘാടകസമിതി വാർത്താ സമ്മേളനത്തിൽ അറീയിച്ചു.2030 ലേക്കുള്ള വഴി: ആഗോള സമ്പദ്വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നു" എന്നപ്രമേയത്തിൽ നടക്കുന്ന ഫോറത്തിൽ
ഇലോൺ മസ്ക് വെർച്വലായിപ്രഭാഷണം നടത്തും. ജിയോപൊളിറ്റിക്സ്, ആഗോളവൽക്കരണം, വ്യാപാരം, ഊർജ്ജ വിതരണവും സുരക്ഷയും, സാങ്കേതികവിദ്യാ പ്രചാരണവും യാഥാർത്ഥ്യവും, ബിസിനസ്, നിക്ഷേപ കാഴ്ചപ്പാടുകൾ, കായിക വിനോദം.എന്നിവിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ, മന്ത്രിമാർ, സിഇഒമാർ തുടങ്ങിയ പ്രമുഖ വ്യക്തികൾ പ്രഭാഷണം നടത്തും. സംഭാഷണത്തിനും സഹകരണത്തിനുമുള്ള ഒരു ആഗോള വേദിയാക്കിഫോറത്തെ മാറ്റുമെന്ന് മീഡിയ സിറ്റി ഖത്തറിന്റെ സിഇഒയും സംഘാടക സമിതി അംഗവുമായ എഞ്ചിനീയർ ജാസിം മുഹമ്മദ് അൽ ഖോറി പറഞ്ഞു.ഖത്തർ ഊർജ്ജകാര്യ സഹമന്ത്രിയും ഖത്തർ ഊർജ്ജം പ്രസിഡന്റും സിഇഒയുമായ സാദ് ഷെരിദ അൽ-കാബി, ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ-കുവാരി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണറും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ-താനി, ഖത്തർ മുനിസിപ്പാലിറ്റി മന്ത്രിയും ഖത്തർ ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനി ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ, ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി,
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി - അഖറത്തിന്റെ പ്രസിഡന്റ് ഖാലിദ് അൽ ഒബൈദ്ലി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി മാനേജിംഗ് ഡയറക്ടർ ഹസ്സൻ അൽ-തവാദിഎന്നിവരാണ് ഫോറത്തെ അഭിസംബോധനചെയ്യുന്ന പ്രമുഖർ.കൊണോകോഫിലിപ്സിന്റെ ചെയർമാനും സിഇഒയുമായ റയാൻ എം ലാൻസ്; ദി ട്രംപ് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂനിയർ; അസറ്റ് & വെൽത്ത് മാനേജ്മെന്റ് സിഇഒ മേരി കല്ലഹാൻ എർഡോസ്, ജെ പി മോർഗൻഎന്നിവരാണ് ഈ വർഷത്തെ ഫോറത്തിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രഭാഷകർ.
ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ
വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും സംഘാടക സമിതി അംഗവുമായ എച്ച് ഇ മുബാറക് ബിൻ അജ്ലാൻ അൽ കുവാരി,
വാണിജ്യ വ്യവസായ മന്ത്രാലയ പ്രതിനിധിയും സംഘാടക സമിതി അംഗവുമായ സാലിഹ് ബിൻ മാജിദ് അൽ-ഖുലൈഫിഎന്നിവരും പങ്കെടുത്തു.











