
ദോഹ: ഖത്തർ ഡ്യൂട്ടി ഫ്രീയ്ക്ക് (QDF) ലോകപ്രശസ്ത ഫ്രണ്ടിയർ അവാർഡ്സ്. തുടർച്ചയായി മൂന്നാം വർഷമാണ് “ബെസ്റ്റ് എയർപോർട്ട് റീട്ടെയിലർ ഓഫ് ദ ഇയർ” ബഹുമതി സ്വന്തമാക്കുന്നത്. ഫ്രാൻസിലെ കാൻസിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന QDF, ഇതോടൊപ്പം രണ്ടു മറ്റ് വിഭാഗങ്ങളിലും വിജയം കൈവരിച്ചു. സൂഖ് അൽ മതാർ സംരംഭത്തിന് “ബെസ്റ്റ് സ്പെഷ്യാലിറ്റി കോൺസെപ്റ്റ് ഹൈബ്രിഡ് F&B” പുരസ്കാരവും, “ലൈവ് ദ ഫോർമുല 1 ലൈഫ്” ക്യാമ്പെയിനിന് “റീട്ടെയിൽ ആക്റ്റിവേഷൻ ഓഫ് ദ ഇയർ” അംഗീകാരവും ലഭിച്ചു.ഖത്തർ പൈതൃകം, കല, ഭക്ഷണം, ഹസ്തകലാവസ്തുക്കൾ എന്നിവയെ അവതരിപ്പിക്കുന്ന സൂഖ് അൽ മതാർ സാംസ്കാരികമായി സമ്പന്നമായ ഷോപ്പിംഗ് അനുഭവം സൃഷ്ടിച്ചതിനാണ് പ്രശംസ. അതേസമയം, “ലൈവ് ദ ഫോർമുല 1 ലൈഫ്” പദ്ധതി, ഹമദ് വിമാനത്താവളത്തെ പൂർണ്ണമായും ഫോർമുല 1 പ്രമേയത്തിലുള്ള വിനോദ-വാണിജ്യകേന്ദ്രമാക്കി മാറ്റി.
ഈ വിജയങ്ങൾ QDFയുടെ തുടർച്ചയായ പുതുമകൾക്കും ലോകോത്തര നിലവാരത്തിനുമുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ഹമദ് എയർപോർട്ട് ആഗോള റീട്ടെയിൽ-ഡൈനിങ് ഡെസ്റ്റിനേഷൻ ആയി മാറുന്നുവെന്ന്Qatar Airways ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എഞ്ചി. ബദർ മുഹമ്മദ് അൽ മിർ അഭിപ്രായപ്പെട്ടു. ടീംസ്പിരിറ്റ്, യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനം എന്നിവയുടെ പ്രതിഫലനമാണ്
തുടർച്ചയായനേട്ടമെന്ന്
QDFയുടെ സീനിയർ വൈസ് പ്രസിഡന്റ് താബിത് മുസ്ലിഹ് കൂട്ടിച്ചേർത്തു.
200-ത്തിലധികം റീട്ടെയിൽ, ഡൈനിങ് ഔട്ട്ലെറ്റുകളുമായി, ലോകോത്തര ബ്രാൻഡുകളും നവീന ആശയങ്ങളുമുള്ള വൈവിധ്യമാർന്ന ഷോപ്പിംഗ് അനുഭവങ്ങൾ നൽകിക്കൊണ്ട് ആഗോള തലത്തിൽ മുൻനിരയിലാണ് ഖത്തർ ഡ്യുട്ടി ഫ്രീ.











