11:40pm 12 November 2026
NEWS
മഴയിൽ കുതിർന്ന് ഖത്തർ; ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് അൽ വക്രയിൽ
25/03/2026  12:10 PM IST
nila
മഴയിൽ കുതിർന്ന് ഖത്തർ; ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് അൽ വക്രയിൽ

ദോഹ: കഴിഞ്ഞദിവസങ്ങളി ലായിഖത്തറിലുടനീളം പെയ്ത കനത്ത മഴയിൽ രാജ്യത്തെ വിവിധയിടങ്ങളിൽ റെക്കോർഡ് മഴ രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിലുള്ള മഴയാണ് ലഭിച്ചതെങ്കിലും തെക്കൻ നഗരമായ അൽ വക്രയിലാണ് ഏറ്റവും ശക്തമായ മഴ പെയ്തത്.
അൽ വക്രയിൽപെയ്ത 
50mm.മഴയാണ്  രാജ്യത്ത് ഏറ്റവും കൂടുതൽമഴ ലഭിച്ചതായി ഇതുവരെ രേഖപെടുത്തിയത്.തലസ്ഥാന നഗരിയായ ദോഹയിൽ 18.5mm മഴ രേഖപ്പെടുത്തി.ഹമദ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് 11.2mm മഴയാണ് രേഖപ്പെടുത്തിയത്.ഐൻ സനാൻ (15.4mm), റാസ് ലഫാൻ (14.9mm), ഇംഗൈത്താന (12.1mm) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
 പ്രദേശങ്ങളായ സിംസിമ (11.1mm), അൽ ഖോർ (10.3mm), ഉം ബാബ് (8.4mm), അൽ റയ്യാൻ (8.2mm) എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. അൽ ഉവൈന, മദീനത്ത് അൽ ഷമാൽ, അൽ സദ്ദ് എന്നിവിടങ്ങളിൽ 7.5mm വീതവും ഖത്തർ യൂണിവേഴ്സിറ്റി പരിസരത്ത് 5.6mm മഴയും ലഭിച്ചപ്പോൾ ലുസൈലിലാണ് ഏറ്റവും കുറഞ്ഞ മഴ (4.7mm) രേഖപ്പെടുത്തിയത്.
​കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴ ജനജീവിതത്തെ ബാധിച്ചുവെങ്കിലും അഷ്ഗാൽ ഉൾപ്പെടെയുള്ള അതോറിറ്റികളുടെ സമയോചിതമായ ഇടപെടൽ മൂലം ഗതാഗത തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാനായി. വരും ദിവസങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img