09:10am 09 November 2026
NEWS
​'ഖത്തർ ഡയമണ്ട് എക്സ്ചേഞ്ച്' പ്രവർത്തനം ആരംഭിച്ചു; ആഗോള രത്നവ്യാപാര രംഗത്ത് ഖത്തറിന് പുതിയ കുതിപ്പ്
27/07/2026  01:35 PM IST
nila
​ഖത്തർ ഡയമണ്ട് എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചു; ആഗോള രത്നവ്യാപാര രംഗത്ത് ഖത്തറിന് പുതിയ കുതിപ്പ്

ദോഹ: പ്രകൃതിദത്ത ഡയമണ്ടുകളുടെയും അപൂർവ്വ രത്നങ്ങളുടെയും വ്യാപാരത്തിനായി അത്യാധുനിക സജ്ജീകരണങ്ങളോടെ 'ഖത്തർ ഡയമണ്ട് എക്സ്ചേഞ്ച്' (QDE) പ്രവർത്തനം ആരംഭിച്ചതായി ഖത്തർ ഫ്രീ സോൺസ് അതോറിറ്റി (QFZ) അറിയിച്ചു. റാസ് ബുഫൊന്താസ് ഫ്രീ സോണിലാണ് (Ras Bufontas Free Zone) ഈ സംയോജിത പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത്.
​വ്യാപാരം, അംഗത്വം, വോൾട്ടിംഗ് (Vaulting), സർട്ടിഫിക്കേഷൻ, അനുബന്ധ സേവനങ്ങൾ എന്നിവയെല്ലാം ഒരുകുടക്കീഴിൽ ലഭ്യമാക്കിക്കൊണ്ട് ആഗോള ഡയമണ്ട് വിപണിയിൽ ഖത്തറിന് വലിയ സാന്നിധ്യമാകാൻ ഈ പദ്ധതി വഴിയൊരുക്കും. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൽ ഇത് നിർണ്ണായക പങ്കുവഹിക്കും.ഡയമണ്ട് വ്യാപാരികൾ, നിർമ്മാതാക്കൾ, കട്ടിംഗ് & പോളിഷിംഗ് സ്ഥാപനങ്ങൾ, സേവന ദാതാക്കൾ എന്നിവർക്ക് ഖത്തർ ഡയമണ്ട് എക്സ്ചേഞ്ചിൽ അംഗത്വമെടുക്കാം. 100 ശതമാനം വിദേശ ഉടമസ്ഥതയും കോർപ്പറേറ്റ് നികുതിയിൽ പൂജ്യം ശതമാനം ഇളവും ലഭിക്കുന്ന ഫ്രീ സോൺ ആനുകൂല്യങ്ങളും വ്യാപാരികൾക്ക് ലഭ്യമാകും.
​"ഖത്തറിലെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ആഗോള ഡയമണ്ട് വ്യാപാരത്തിൽ രാജ്യത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനും ഖത്തർ ഡയമണ്ട് എക്സ്ചേഞ്ച് വഴി സാധിക്കും. ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലെ ഉൽപ്പാദകരെ യൂറോപ്പിലെയും ഗൾഫിലെയും വാങ്ങലുകാരുമായി ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് QFZ, ചെയർമാൻശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ അൽതാനിവ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img