08:00am 14 July 2026
NEWS
ഔഖാഫിന്റെ പിന്തുണ: 267 പ്രമേഹ രോഗികൾക്ക് അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ നൽകി ഖത്തർ ഡയബറ്റിസ് അസോസിയേഷൻ
13/07/2026  12:27 PM IST
nila
ഔഖാഫിന്റെ പിന്തുണ: 267 പ്രമേഹ രോഗികൾക്ക് അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ നൽകി ഖത്തർ ഡയബറ്റിസ് അസോസിയേഷൻ

​ദോഹ: ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ്, സക്കാത്ത് കാര്യ വകുപ്പുമായി സഹകരിച്ച് 267 സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രമേഹ രോഗികൾക്ക് അത്യാധുനിക മെഡിക്കൽ-പ്രോസ്തെറ്റിക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ ഡയബറ്റിസ് അസോസിയേഷനുമായി (QDA) ചേർന്നാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കിയത്.
​വിവിധ അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള 19 ഓളം നാഷണാലിറ്റിയിൽ പെട്ട രോഗികളാണ് ഈ സഹായത്തിന് അർഹരായതെന്ന് ക്യു.ഡി.എ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുള്ള അൽ ഹമഖ് വ്യക്തമാക്കി.പ്രമേഹ രോഗികൾക്ക് ദിവസേനയുള്ള പരിശോധനകൾക്കായി വലിയ തുക ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഈ എൻഡോവ്മെന്റ് പിന്തുണ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും വലിയൊരു സാമ്പത്തിക ഭാരമാണ് കുറയ്ക്കുന്നത്. കുട്ടികളായ രോഗികൾക്ക് ഈ ഉപകരണം വലിയ മാനസിക ആശ്വാസമാണ് നൽകുന്നത്. സൂചി കുത്തലിൽ നിന്നുള്ള വേദന ഒഴിവാകുന്നതിലൂടെ അവർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ സ്കൂളിൽ പോകാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
​ആരോഗ്യമേഖലയിലെ ഇത്തരം സ്വാധീനമുള്ള പദ്ധതികളെ പിന്തുണച്ച ജീവകാരുണ്യ പ്രവർത്തകർക്കും സക്കാത്ത് ദാതാക്കൾക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സിനും ഖത്തർ ഡയബറ്റിസ് അസോസിയേഷൻ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img