09:16pm 03 August 2026
NEWS
ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് സ്വകാര്യ മേഖലയ്ക്കുള്ള പിന്തുണ വ്യാപിപ്പിച്ചു; കൂടുതൽ മേഖലകൾക്ക് ഇനി ധനസഹായവും ആനുകൂല്യങ്ങളും ലഭിക്കും
30/07/2026  04:42 PM IST
NILA
ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് സ്വകാര്യ മേഖലയ്ക്കുള്ള പിന്തുണ വ്യാപിപ്പിച്ചു; കൂടുതൽ മേഖലകൾക്ക് ഇനി ധനസഹായവും ആനുകൂല്യങ്ങളും ലഭിക്കും

 

​ദോഹ : രാജ്യത്തെ സ്വകാര്യ മേഖലയുടെ കരുത്തു കൂട്ടാനും ബിസിനസ്സ് രംഗത്തെ വെല്ലുവിളികൾ നേരിടാനും ലക്ഷ്യമിട്ട് പിന്തുണ പദ്ധതികളുടെ പരിധി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് (QDB). പ്രാദേശിക വ്യവസായങ്ങളുടെ വളർച്ചയും ഉൽപ്പാദനക്ഷമതയും ഉറപ്പാക്കുന്നതിനായി വിപുലമായ ഇളവുകളും ധനസഹായങ്ങളുമാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ ഫാക്ടറികളുടെ ഇറക്കുമതി അസംസ്‌കൃത സാമഗ്രികളുടെയും ട്രാൻസ്പോർട്ട് ചെലവുകളുടെയും ഭാരം കുറയ്ക്കാൻ നൽകുന്ന സാമ്പത്തിക ഗ്രാന്റ് ഇനി മുതൽ എല്ലാ മേഖലകളിലെയും ഫാക്ടറികൾക്ക് ലഭ്യമാകും. മുൻപ് ഭക്ഷ്യ-ആരോഗ്യ മേഖലകൾക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം.അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം ഒഴിവാക്കാനും ഉൽപ്പാദനം തടസ്സമില്ലാതെ തുടരാനും ബാങ്ക് നേരിട്ട് നൽകുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ പരിധി രാജ്യത്തെ എല്ലാ ഉൽപ്പാദന മേഖലകളിലേക്കും വ്യാപിപ്പിച്ചു.ഹോസ്പിറ്റാലിറ്റി, ഐടി, സയന്റിഫിക്, അഡ്മിനിസ്ട്രേറ്റീവ് തുടങ്ങിയ മേഖലകൾക്ക് പുറമെ ഇനിമുതൽ വാർത്താവിനിമയ, വിവരസാങ്കേതിക (ICT) മേഖലയെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.ബാങ്കിൽ നിന്ന് വായ്പയെടുത്ത യോഗ്യരായ കമ്പനികൾക്ക് തിരിച്ചടവുകൾ പുനക്രമീകരിക്കുന്നതിനും (Rescheduling) ഗ്രേസ് പീരീഡ് നീട്ടി നൽകുന്നതിനും അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
​സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താൻ ഈ പുതിയ നടപടികൾ സഹായിക്കുമെന്ന് ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img