NEWS
ഖത്തർ ഉപപ്രധാനമന്ത്രി യുഎസ് സെൻട്രൽ കമാൻഡ് കമാൻഡറുമായി കൂടിക്കാഴ്ച നടത്തി
21/11/2026 07:02 PM IST
nila

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കമാൻഡർ അഡ്മിറൽ ചാൾസ് ബ്രാഡ്‌ഫോർഡ് കൂപ്പറുമായും സംഘവുമായും ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽതാനി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇരുപക്ഷത്തുനിന്നുമുള്ള നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










