NEWS
രാജ്യത്തിന്റെ ആകാശസുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തി ഖത്തർ ഉപപ്രധാനമന്ത്രി
07/03/2026 09:36 AM IST
nila

ദോഹ:മേഖലയിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ അൽതാനിഎയർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ സന്ദർശിച്ചു.രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ നിലവിലെ സജ്ജീകരണങ്ങളും പ്രവർത്തനക്ഷമതയും ഉപപ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി.ഖത്തറിന്റെ വ്യോമാതിർത്തിയും സമുദ്രാതിർത്തിയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള അത്യാധുനിക സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരണം നൽകി.സന്ദർശന വേളയിൽ ഖത്തർ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് എച്ച്.ഇ ലഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായിയും അദ്ദേഹത്തെ അനുഗമിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











