10:23am 04 September 2026
NEWS
പ്രളയ ദുരന്തത്തിൽപ്പെട്ട നേപ്പാളിന് അടിയന്തിര സഹായമെത്തിച്ച് ഖത്തർ
02/09/2026  04:34 PM IST
nila
പ്രളയ ദുരന്തത്തിൽപ്പെട്ട നേപ്പാളിന് അടിയന്തിര സഹായമെത്തിച്ച് ഖത്തർ

ദോഹ:പ്രളയക്കെടുതിയിൽദുരിതമനുഭവിക്കുന്ന നേപ്പാളിലേക്ക് ഖത്തർ സമാധാന സേനയുടെ (Qatari Armed Forces) പ്രത്യേക വിമാനത്തിൽ അടിയന്തിര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ (QFFD) നേതൃത്വത്തിലാണ് ദുരിതാശ്വാസ സഹായം കൈമാറിയത്.  
​വിവിധ ദുരന്തങ്ങളിൽ പെടുന്ന രാജ്യങ്ങളെ സഹായിക്കുകയും അന്താരാഷ്ട്ര തലത്തിൽ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.പ്രളയബാധിത പ്രദേശങ്ങളിലെ 52,000-ഓളം ആളുകൾക്ക് ഈ സഹായത്തിന്റെ പ്രയോജനം ലഭിക്കും. വെള്ളം പമ്പ് ചെയ്തു കളയാനുള്ള ഉപകരണങ്ങൾ, ലൈറ്റിങ് ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ബഹുമുഖ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ടെന്റുകൾ എന്നിവ ഖത്തർ വിമാനത്തിൽ എത്തിച്ചിട്ടുണ്ട്.ഖത്തർ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സിന് (ലഖ്‌വിയ) കീഴിലുള്ള 'ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ്' ദുരിതാശ്വാസ സാമഗ്രികൾ അർഹരായവരിലേക്ക് നേരിട്ടെത്തിക്കാൻ ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്നുണ്ട്.  
​ദുരന്തങ്ങളിൽപ്പെട്ട ജനങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനൊപ്പം, ദുരിതബാധിത സമൂഹങ്ങളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പ്രതിരോധശേഷി വളർത്തിയെടുക്കാനും ഖത്തർ നിരന്തരം പിന്തുണ നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img