
ദോഹ:ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്
സൗജന്യമായി നിയമ സഹായം നൽകുന്നതിനായി
സംസ്‌കൃതി "നിയമസഹായ വേദി" പ്രവർത്തനം ആരംഭിച്ചു. സംസ്‌കൃതി ഓഫീസിൽ നടന്ന ഉത്‌ഘാടന യോഗത്തിന് സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉത്‌ഘാടനം നിർവഹിച്ചു. കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ എം സുധീർ, അഡ്വ അബൂബക്കർ ഇ എ, അഡ്വ. മഹേഷ് വിജയകൃഷ്ണൻ, അഡ്വ. നിഷാദ് മുഹമ്മദ് എസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഡ്വ ജാഫർ ഖാൻ എം നിയമസഹായ വേദിയുടെ പ്രവർത്തങ്ങൾ വിവരിച്ചുകൊണ്ട് സംസാരിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളും മേഖലാ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. നിയമസഹായ വേദിയുടെ സേവനം മുൻകൂട്ടി ബുക്ക് ചെയ്യാൻ nsv.sanskriti@gmail.com എന്ന ഇമെയിൽ വഴി ബന്ധപ്പെടാൻ സംഘടകർ അറിയിച്ചു. നിയമസഹായ വേദിയുടെ അഭിഭാഷക പാനലിൽ അഡ്വ. ജാഫർ ഖാൻ. എം, അഡ്വ. അബൂബക്കർ ഇ എ, അഡ്വ. നാസിന നാസർ, അഡ്വ. നിഷാദ് മുഹമ്മദ് എസ്, അഡ്വ. മഹേഷ് വിജയകൃഷ്ണൻ എന്നിവരാണ് ഉള്ളത്. ചടങ്ങിൽ സംസ്‌കൃതി നിയമസഹായ വേദി കൺവീനർ കൂടിയായ സംസ്‌കൃതി സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും അഡ്വ. നാസിന നാസർ നന്ദിയും പറഞ്ഞു.











