11:57pm 11 November 2026
NEWS
ഖത്തർ സംസ്കൃതി സി വി ശ്രീരാമൻ പുരസ്‌കാരം നാളെ സമ്മാനിക്കും:എസ്.ഹരീഷിന് സ്വീകരണം നൽകി
21/11/2025  12:25 PM IST
NILA
ഖത്തർ സംസ്കൃതി സി വി ശ്രീരാമൻ പുരസ്‌കാരം നാളെ സമ്മാനിക്കും:എസ്.ഹരീഷിന്  സ്വീകരണം നൽകി

 

ദോഹ: ശനിയാഴ്ച്ച നടക്കുന്ന സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാര സമർപ്പണ പരിപാടിയിലെ മുഖ്യാതിഥിയായ എസ് ഹരീഷ് ദോഹയിലെത്തി. സംസ്‌കൃതി ഭാരവാഹികൾ അദ്ദേഹത്തെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം  ജലീലിയോക്ക് നാളെ നടക്കുന്ന ചടങ്ങിൽ
സമ്മാനിക്കും.
 "ടിനിറ്റെസ്" എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്കാരത്തിനർഹനാക്കിയത്. 50,000 രൂപയും സി വി ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഐ സി സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ 
പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ എസ്. ഹരീഷ് പുരസ്കാരം സമ്മാനിക്കും.കെടാമംഗലം സദാനന്ദന്റെ ശിഷ്യൻ  സൂരജ് സത്യനും സംഘവുംഉറൂബിന്റെ "സുന്ദരികളും സുന്ദരന്മാരും"കഥാപ്രസംഗംഅവതരി പ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img