ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി

ദോഹ: സമാധാനപരവും സുരക്ഷിതവുമായ ലോകം കൈവരിക്കുന്നതിനായി സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ളഅന്താരാഷ്ട്ര പദ്ധതികൾ
അതിവേഗം നടപ്പിലാക്കികൊണ്ടിരിക്കുന്നതായി ഐക്യരാഷ്ട്രസഭയിലെ ഖത്തറിൻ്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി.
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന ദാരിദ്ര്യം, അവികസിതാവസ്ഥ, സംഘർഷം, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള അവയുടെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിലിൻ്റെ ഉന്നതതല തുറന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി.മധ്യസ്ഥതയിലും സംഘർഷ പരിഹാരത്തിലും ആഗോള മാനുഷിക, വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും രാജ്യത്തിൻ്റെ വിപുലമായ അനുഭവം ഉദ്ധരിച്ച്, വികസനവും സമാധാനവും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഖത്തർ ഊന്നൽ നൽകുന്നതായി അവർ വ്യക്തമാക്കി. സംഘർഷങ്ങളും മാനുഷിക അടിയന്തര സാഹചര്യങ്ങളും മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഉഭയകക്ഷി, ബഹുരാഷ്ട്ര മാർഗങ്ങളിലൂടെ സഹായം നൽകാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന്
ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനിപറഞ്ഞു.
വിവിധ ഭൂഖണ്ഡങ്ങളിലായി 100-ലധികം രാജ്യങ്ങളെ ഉൾക്കൊള്ളുന്ന രാജ്യത്തിൻ്റെ മാനുഷിക, വികസന സഹായങ്ങളിൽ നിന്ന് നിരവധി രാജ്യങ്ങൾ പ്രയോജനം നേടിയതായും ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി വ്യക്തമാക്കി.











