NEWS
സഹകരണത്തിന്റെ ഇഴയടുപ്പമായിഖത്തർ-ചൈന യുവജന സംവാദം
22/03/2025 07:38 PM IST
nila

ദോഹ: പരസ്പര സഹകരണത്തിനുള്ള വാതിലുകൾ തുറന്നിട്ട് ഖത്തർ-ചൈന യുവജന സംവാദം. ചൈന മീഡിയ ഗ്രൂപ്പാണ് ദോഹയിൽ ചൈന-ഖത്തർ യുവജന സംവാദം സംഘടിപ്പിച്ചത്.ഖത്തർ സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ധർ, ഖത്തറിലെ ചൈനീസ് ധനസഹായമുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ചൈനയിലെയും ഖത്തറിലെയും യുവാക്കൾ എന്നിവർ ഒന്നിലധികം വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടു. ചൈന-ഖത്തർ സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രാപ്തമാക്കുന്ന കൃത്രിമബുദ്ധി, ഖത്തറിന്റെ സാമ്പത്തിക പരിവർത്തനത്തിനും നവീകരണത്തിനും സംഭാവന നൽകുന്ന "മെയ്ഡ് ഇൻ ചൈന" തുടങ്ങിയ വിഷയങ്ങളും ചർച്ചചെയ്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











