09:45pm 20 October 2026
NEWS
വിന്റർ ഹീറോസ്' കാമ്പയിനുമായി ഖത്തർ ചാരിറ്റി: 12 കോടി റിയാൽ ലക്ഷ്യമിടുന്നു
19/10/2026  01:01 PM IST
nila
വിന്റർ ഹീറോസ് കാമ്പയിനുമായി ഖത്തർ ചാരിറ്റി: 12 കോടി റിയാൽ ലക്ഷ്യമിടുന്നു

ദോഹ: കഠിനമായ ശൈത്യവും മാനുഷിക പ്രതിസന്ധികളും നേരിടുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി ഖത്തർ ചാരിറ്റി 2026-ലെ 'വിന്റർ ഹീറോസ്' (Winter Heroes) കാമ്പയിന് തുടക്കം കുറിച്ചു. രാജ്യാന്തര തലത്തിലും ഖത്തറിനുള്ളിലുമുള്ള ആശ്വാസ പ്രവർത്തനങ്ങൾക്കായി 12 കോടി (120 മില്യൺ) ഖത്തർ റിയാൽ സമാഹരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
​ഖത്തർ ചാരിറ്റി കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് ജാസിം ഹജ്ജി, ഹ്യുമാനിറ്റേറിയൻ ഓപ്പറേഷൻസ് ഡയറക്ടർ ആയിഷ അബ്ദുൽ റസാഖ് അൽ കുവാരി, അൽ അഖ്റബൂൻ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ റഷീദ് അൽ ഫൈഹൈദ എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് കാമ്പയിൻ പ്രഖ്യാപിച്ചത്.തണുപ്പ് കടുക്കുന്നതിന് മുൻപ് തന്നെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാൻ 7 കോടി റിയാൽ സമാഹരിക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ, ലബനൻ, സുഡാൻ, സൊമാലിയ, കെനിയ തുടങ്ങി 12 രാജ്യങ്ങളിലെ പാവപ്പെട്ടവർക്കും അനാഥ കുടുംബങ്ങൾക്കും കാമ്പയിൻ താങ്ങാകും.
ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾ, അനാഥർ, തൊഴിലാളികൾ എന്നിവർക്കായി 5 കോടിയിലധികം റിയാലിന്റെ സഹായ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. വൃക്കരോഗികൾക്കുള്ള സഹായം, അനാഥർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിനുള്ളിൽ ഏകദേശം 23,000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
​ചാരിറ്റി വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, വിവിധ കളക്ഷൻ സെന്ററുകൾ, അല്ലെങ്കിൽ 44290000 എന്ന നമ്പറിൽ ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഈ കാമ്പയിനിലേക്ക് സംഭാവനകൾ നൽകാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img