
ദോഹ: ഏറ്റവും ദുർബലരായ സമൂഹങ്ങളിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെഖത്തർ ചാരിറ്റി സുഡാനിലും ചാഡിലും വാർഷിക ഈദ് അൽ-അദ്ഹ സംരംഭം ആരംഭിച്ചു.ലോകമെമ്പാടുമുള്ള അശരണരായ ജനവിഭാഗങ്ങൾക്ക് പ്രത്യാശയും സന്തോഷവും പകരുന്നതിനായി ഖത്തർ ചാരിറ്റിയുടെ 2025 ലെ സീസണലിന്റെ ഭാഗമാണ് കാമ്പെയ്ൻആരംഭിച്ചത്.
സംഘർഷവും കുടിയിറക്കവും ബാധിച്ച
സുഡാനിലാണ് പദ്ധതിനടപ്പിലാക്കുന്നത്.
ഇവിടങ്ങളിൽ ഖത്തർ ചാരിറ്റി 1,600 ലധികം ഗുണഭോക്താക്കൾക്ക് മാംസം വിതരണം ചെയ്തു. ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ, അഭയാർത്ഥികൾ, ദരിദ്ര കുടുംബങ്ങൾ എന്നിവർക്കാണ് വിതരണം ചെയ്തത്.
ചാഡിൽ, തലസ്ഥാനമായ എൻ’ജമേന ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഖത്തർ ചാരിറ്റി പദ്ധതി നടപ്പിലാക്കുന്നു. 1,776 ഉദിയകളിൽ നിന്ന് ശേഖരിച്ച 105,840 കിലോഗ്രാം മാംസം വിതരണം ചെയ്യുന്നതിലൂടെ 17,640-ലധികം വ്യക്തികൾക്ക് ഈ കാമ്പെയ്‌നിന്റെ പ്രയോജനം ലഭിക്കും.
കാരുണ്യം, ഔദാര്യം, പങ്കിട്ട മനുഷ്യത്വം എന്നിവയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഖത്തറിൽ നിന്നുള്ള ഐക്യദാർഢ്യത്തിന്റെ ശക്തമായ സന്ദേശമാണ്
ഖത്തർ ചാരിറ്റി പദ്ധതി.











