07:01pm 28 September 2026
NEWS
സിറിയയിൽ 540 പേർക്ക് തൊഴിൽ പരിശീലനവും സ്വയംപര്യാപ്തതയും: ഖത്തർ ചാരിറ്റിയുടെ വികസന പദ്ധതിക്ക് തുടക്കമായി
28/09/2026  09:30 AM IST
nila
സിറിയയിൽ 540 പേർക്ക് തൊഴിൽ പരിശീലനവും സ്വയംപര്യാപ്തതയും: ഖത്തർ ചാരിറ്റിയുടെ വികസന പദ്ധതിക്ക് തുടക്കമായി

 


​ദോഹ:വടക്കുപടിഞ്ഞാറൻ സിറിയയിൽ ദുരിതമനുഭവിക്കുന്ന 540 സ്ത്രീ പുരുഷന്മാർക്ക് തൊഴിൽ പരിശീലനവും സംരംഭകത്വ അവസരങ്ങളും നൽകുന്നതിനായി ഖത്തർ ചാരിറ്റി (QC) വൻകിട വികസന പദ്ധതിക്ക് തുടക്കം കുറിച്ചു. ഷാം ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 10 ലക്ഷത്തിലധികം അമേരിക്കൻ ഡോളറാണ് (ഏകദേശം 8.3 കോടിയിലധികം ഇന്ത്യൻ രൂപ) ബജറ്റ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയിലൂടെ സ്ത്രീകൾ, അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് തിരിച്ചെത്തിയവർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.
​"പരിശീലനത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക്: സുസ്ഥിര തൊഴിലുകളിലേക്ക്" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി, വർഷങ്ങൾ നീണ്ട ആഭ്യന്തര സംഘർഷങ്ങൾ മൂലം തകർന്ന ഉപജീവനമാർഗ്ഗങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്നു. പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിൽ 75 ശതമാനത്തിലധികം ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. കൂടാതെ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 75ശതമാനത്തിലധികമാണെന്നും സർവ്വേ വ്യക്തമാക്കുന്നു.
​അലെപ്പോ (Aleppo), ഇദ്‌ലിബ് (Idlib), ജിസ്‌ർ അൽ-ഷുഗൂർ (Jisr al-Shughur), സുറാനിലെ അൽ-അമൽ സിറ്റി (Al-Amal City in Suran) എന്നീ നാല് പ്രധാന കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ തൊഴിൽ വിപണിക്ക് അനുയോജ്യമായ വൊക്കേഷണൽ, ഡിജിറ്റൽ പരിശീലനങ്ങളാണ് നൽകുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img