11:00am 15 October 2026
NEWS
ശ്രീലങ്കയിലെ പ്രളയബാധിതർക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റി
15/10/2026  09:37 AM IST
nila
ശ്രീലങ്കയിലെ പ്രളയബാധിതർക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റി

 


​ദോഹ: 'ഡിറ്റ്വ' ചുഴലിക്കാറ്റിനെയും തുടർന്നുണ്ടായ കനത്ത പ്രളയത്തെയും തുടർന്ന് ദുരിതത്തിലായ ശ്രീലങ്കൻ ജനതയ്ക്ക് സഹായഹസ്തവുമായി ഖത്തർ ചാരിറ്റി. പുത്തളം ജില്ലയിലെ നാല് അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിലായി പ്രളയം കവർന്ന 560 കുടുംബങ്ങൾക്കാണ് പാചകോപകരണങ്ങളും മറ്റ് അടിയന്തര ഗാർഹിക വസ്തുക്കളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. ഖത്തറിലെ ജീവകാരുണ്യപ്രവർത്തകരുടെ സഹകരണത്തോടെ 2,66,575 ഖത്തർ റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
​വീടുകൾ തകരുകയും വീട്ടുപകരണങ്ങൾ പ്രളയജലത്തിൽ ഒലിച്ചുപോവുകയും ചെയ്ത നിർധന കുടുംബങ്ങൾക്ക് ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഈ സഹായം വലിയ ആശ്വാസമാകും. പ്രളയബാധിതർക്ക് മുൻപ് വിതരണം ചെയ്ത 1,800 ഭക്ഷ്യകിറ്റുകൾക്ക് പുറമെയാണ് ഈ അടിയന്തര സഹായം. കൂടാതെ, തെരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ബോട്ട് എഞ്ചിനുകൾ, ജനറേറ്ററുകൾ, വാട്ടർ പമ്പുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളും ശ്രീലങ്കൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന് ഖത്തർ ചാരിറ്റി കൈമാറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img