08:57pm 11 November 2026
NEWS
ലോക അഭയാർത്ഥി ദിനം: ആഗോളതലത്തിൽ അഭയാർത്ഥികളെ സഹായിക്കാൻ വൻ ക്യാമ്പയിനുമായി ഖത്തർ ചാരിറ്റി
20/06/2026  04:38 PM IST
nila
ലോക അഭയാർത്ഥി ദിനം: ആഗോളതലത്തിൽ അഭയാർത്ഥികളെ സഹായിക്കാൻ വൻ ക്യാമ്പയിനുമായി ഖത്തർ ചാരിറ്റി

ദോഹ: ജൂൺ 20-ലെ ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് ആഗോളതലത്തിൽ ദുരിതമനുഭവിക്കുന്ന അഭയാർത്ഥികൾക്കായി വിപുലമായ മാനുഷിക സഹായ ക്യാമ്പയിന് ഖത്തർ ചാരിറ്റി (QC) തുടക്കം കുറിച്ചു. "ഓരോ അഭയാർത്ഥി കൂടാരത്തിന് പിന്നിലും ഒരു കഥയുണ്ട്" (Every Refugee Tent Holds a Story) എന്ന പ്രമേയത്തിലാണ് ഈ വൻ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള അഭയാർത്ഥികൾ നേരിടുന്ന കഠിനമായ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതിനൊപ്പം അവർക്ക് അടിയന്തിര ആശ്വാസവും വികസന സഹായങ്ങളും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
​അഭയാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ദൈനംദിന ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഖത്തർ ചാരിറ്റി രംഗത്തിറങ്ങിയിരിക്കുന്നത്. സുരക്ഷിതത്വത്തിലും അന്തസ്സിലും ജീവിക്കാൻ അഭയാർത്ഥി കുടുംബങ്ങളെ പ്രാപ്തരാക്കുന്നതിന് പൊതുജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും പിന്തുണ മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്.അഭയാർത്ഥികളുടെ ദുരിതം എന്നത് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദൈനംദിന യാഥാർത്ഥ്യമാണ്. ഈ ക്യാമ്പുകളിൽ കാത്തിരുന്ന് തളർന്നവർക്ക് നമ്മൾ നൽകുന്ന ഓരോ ചെറിയ സംഭാവനയും വലിയ പ്രതീക്ഷയും ആശ്വാസവുമാണ് പകരുന്നതെന്ന്ഖത്തർ ചാരിറ്റികമ്മ്യൂണിക്കേഷൻസ് ആന്റ് കമ്മ്യൂണിറ്റി ഇംപാക്ട് എക്സിക്യൂട്ടീവ് ഡയറക്ടർഅബ്ദുൽ അസീസ് ജാസിം ഹെജ്ജി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img