NEWS
ഫോണുകളിൽ ലഭിച്ച സന്ദേശം വ്യാജമല്ല; വിശദീകരണവുമായി ഖത്തർ ചാരിറ്റി
16/03/2026 03:39 PM IST
nila

ദോഹ: ഖത്തറിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിൽ ഖത്തർ ചാരിറ്റിയുടെ പേരിൽ ലഭിച്ച സന്ദേശം ആധികാരികമാണെന്ന് അധികൃതർ വ്യക്തമാക്കി. റമദാൻ 27-ാം രാവിനോടനുബന്ധിച്ചുള്ള 'ദഫാ ബലാ' (വിപത്തുകളെ തടയുക) കാമ്പയിന്റെ ഭാഗമായാണ് ഈ സന്ദേശം അയച്ചതെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.
"സാഹചര്യങ്ങൾ എന്തുതന്നെയായാലും... ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും മേലുള്ള വിപത്തുകളെ തടയാൻ 27-ാം രാവിൽ നാം നന്മ ചെയ്യുന്നത് തുടരുന്നു. ഇന്ന് രാത്രി 9 മണിക്ക് ഞങ്ങളോടൊപ്പം ചേരുക" എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.സന്ദേശം ലഭിച്ചവർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും അത് സംഘടനയുടെ ഔദ്യോഗിക ആശയവിനിമയ സംവിധാനം വഴി അയച്ചതാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഖത്തർ ചാരിറ്റി സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











