05:33pm 27 August 2026
NEWS
തദ്ദേശീയ സംരംഭങ്ങൾക്ക് പിന്തുണയുമായി ഖത്തർ ചേംബർ; സാമൂഹിക വികസന മന്ത്രാലയവുമായി ചർച്ച നടത്തി
27/08/2026  03:42 PM IST
തദ്ദേശീയ സംരംഭങ്ങൾക്ക് പിന്തുണയുമായി ഖത്തർ ചേംബർ; സാമൂഹിക വികസന മന്ത്രാലയവുമായി ചർച്ച നടത്തി

​ദോഹ: രാജ്യത്തെ ഗാർഹിക-ചെറുകിട സംരംഭങ്ങളെയും ഉൽപ്പാദന കുടുംബങ്ങളെയും (Productive Families) ശക്തിപ്പെടുത്തുന്നതിനായി ഖത്തർ ചേംബർ പിന്തുണ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക വികസന-കുടുംബ മന്ത്രാലയ പ്രതിനിധികളുമായി ഖത്തർ ചേംബർ ആക്ടിംഗ് ജനറൽ മാനേജർ അലി സഈദ് ബു ഷെർബാക് അൽ മൻസൂരി ഉന്നതതല ചർച്ച നടത്തി.
​മന്ത്രാലയത്തിലെ ഫാമിലി എംപവർമെന്റ് വിഭാഗം ഡയറക്ടർ ബുഥൈന അൽ ഉബൈദ്‌ലി, എംപവർമെന്റ് സെക്ഷൻ മേധാവി ഗാദ അൽ ഇമാദി, ഫാത്തിമ അൽ മുഹന്നദി എന്നിവരടങ്ങിയ സംഘമാണ് ചേംബർ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയത്.
​വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംരംഭകരുടെ ഉൽപന്നങ്ങൾക്കും സേനങ്ങൾക്കും വിപണിയിൽ വലിയ സ്വീകാര്യതയുണ്ടെന്ന് അൽ മൻസൂരി ചൂണ്ടിക്കാട്ടി. ഇവയെ ചെറുകിട-ഇടത്തരം വ്യവസായങ്ങളായി (SMEs) വളർത്തിയെടുക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതിനായി ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെക്കുന്ന കാര്യം യോഗം ചർച്ച ചെയ്തു.
​പ്രൊജക്റ്റ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, വിലനിർണ്ണയം, ഉപഭോക്തൃ സേവനം, ഉൽപന്ന വികസനം എന്നീ മേഖലകളിൽ മികച്ച പരിശീലനങ്ങൾ നൽകി ഇത്തരം കുടുംബങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാനും, അവരുടെ ആശയങ്ങളെ വിജയകരമായ ബിസിനസുകളാക്കി മാറ്റാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img