01:45am 14 November 2026
NEWS
കള്ളപ്പണം വെളുപ്പിക്കൽ തടയാൻ അത്യാധുനിക എഐ സാങ്കേതികവിദ്യ; ഖത്തർ ചേംബറിന്റെ പരിശീലനം ശ്രദ്ധേയമായി
16/02/2026  04:22 PM IST
nila
കള്ളപ്പണം വെളുപ്പിക്കൽ തടയാൻ അത്യാധുനിക എഐ സാങ്കേതികവിദ്യ; ഖത്തർ ചേംബറിന്റെ പരിശീലനം ശ്രദ്ധേയമായി

ദോഹ: സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഖത്തർ ചേംബർ അഞ്ചു ദിവസത്തെ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. 'ഫാറ്റ്ഫ് (FATF) മാനദണ്ഡങ്ങൾക്കനുസൃതമായ സർട്ടിഫൈഡ് കംപ്ലയൻസ് എക്സ്പെർട്ട്' എന്ന പ്രമേയത്തിലായിരുന്നു പരിശീലനം. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ചടങ്ങിൽ പങ്കെടുത്തു.
​ഗവേണൻസ്, ഓഡിറ്റിംഗ് എന്നീ മേഖലകളിൽ 35 വർഷത്തിലേറെ പരിചയമുള്ള സാമ്പത്തിക വിദഗ്ധൻ കമാൽ അൽ ഔറാനിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.രാജ്യാന്തര നിലവാരത്തിലും പ്രാദേശിക നിയമങ്ങൾക്കും അനുസൃതമായി വിദഗ്ധരുടെ തൊഴിൽപരമായ കഴിവുകൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രായോഗിക ശില്പശാലകളോടെയാണ് പരിപാടി സമാപിച്ചത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img