02:48am 12 November 2026
NEWS
സ്വർണം–വെള്ളി ഇറക്കുമതി നടപടികൾ ലളിതമാക്കാൻ ഖത്തർ ചേംബർ നീക്കം
04/12/2025  11:13 AM IST
nila
സ്വർണം–വെള്ളി ഇറക്കുമതി നടപടികൾ ലളിതമാക്കാൻ ഖത്തർ ചേംബർ നീക്കം

ദോഹ: സ്വർണവും വെള്ളിയുമുൾപ്പെടെ
വിലപ്പെട്ട ലോഹങ്ങളുടെ ഇറക്കുമതി പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിനായി ഖത്തർ ചേംബർ ഗോൾഡ് ആൻഡ് ജുവലറി കമ്മിറ്റി ചേംബർ ഹെഡ്ക്വാർട്ടേഴ്‌സിൽ യോഗം ചേർന്നു. ചംബർ ബോർഡ് അംഗവും കമ്മിറ്റി ചെയർമാനുമായ നാസ്സർ ബിൻ സുലൈമാൻ അൽ ഹൈദർ അധ്യക്ഷനായ യോഗത്തിൽ, ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ പ്രതിനിധികളും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
സ്വർണം, വെള്ളി, ആഭരണങ്ങൾ തുടങ്ങിയ വിലപ്പെട്ട ലോഹങ്ങളുടെ ഇറക്കുമതി സംബന്ധിച്ച അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും, നിലവിലുള്ള ഇറക്കുമതി നടപടിക്രമങ്ങളും വ്യവസായം നേരിടുന്ന വെല്ലുവിളികളും കസ്റ്റംസ് അതോറിറ്റി വിശദീകരിക്കുകയും ചെയ്തു.സ്വകാര്യ മേഖലയും കസ്റ്റംസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി, ഇറക്കുമതി നടപടികൾ ലളിതമാക്കി, ഖത്തറിലെ സ്വർണക്കച്ചവടവും ആഭരണ വ്യവസായവും കൂടുതൽ വളർച്ച നേടുന്നതിന് സഹായിക്കുകയെന്നതാണ്  യോഗത്തിന്റെ പ്രധാന ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img