NEWS
അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ
02/06/2026 12:48 PM IST
nila

ദോഹ: പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) മാർക്ക് റോവനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ സെൻട്രൽ ബാങ്ക് ഗവർണറും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാനുമായ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഥാനി.
ഞായറാഴ്ച ദോഹയിൽ വെച്ചായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ആഗോള സാമ്പത്തിക-നിക്ഷേപ രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പരസ്പര സഹകരണത്തിനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










