10:18am 10 November 2026
NEWS
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വായ്പാ നടപടികൾ എളുപ്പമാക്കി ഖത്തർ സെൻട്രൽ ബാങ്ക്
10/11/2026  10:08 AM IST
nila
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വായ്പാ നടപടികൾ എളുപ്പമാക്കി ഖത്തർ സെൻട്രൽ ബാങ്ക്

 


​ദോഹ :  ഖത്തറിലെ ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾക്ക് (MSME) സാമ്പത്തിക സഹായവും വായ്പകളും ലഭ്യമാക്കുന്നതിന് പുതിയ ഇളവുകളും നിബന്ധനകളും പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB). സ്ഥാപനങ്ങളുടെ പോയിന്റ് ഓഫ് സെയിൽ (POS) വഴിയുള്ള വിൽപ്പന വരുമാനവും ഇലക്ട്രോണിക് പേയ്‌മെന്റ് വിവരങ്ങളും അടിസ്ഥാനമാക്കി വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകുന്നതാണ് പുതിയ നിയമാവലി.
​രാജ്യത്തിന്റെ മൂന്നാം സാമ്പത്തിക മേഖല തന്ത്രത്തിന് (Third Financial Sector Strategy) കീഴിൽ ഉൾപ്പെടുത്തിയാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.സ്ഥാപനത്തിന്റെ ശരാശരി വാർഷിക വരുമാനത്തിന്റെ പരമാവധി 30 ശതമാനം വരെ തുക വായ്പയായി ലഭിക്കും. (ഉദാഹരണത്തിന് 10 ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനത്തിന് 3 ലക്ഷം റിയാൽ വരെ വായ്പയ്ക്ക് അർഹതയുണ്ടായിരിക്കും).സ്ഥാപനം ഉപയോഗിക്കുന്ന POS മെഷീൻ വായ്പ നൽകുന്ന ബാങ്കിന്റേതായിരിക്കണം എന്ന് നിർബന്ധമില്ല. മറ്റ് ബാങ്കുകളുടേതാണെങ്കിലും സ്ഥിരീകരിച്ച ഡിജിറ്റൽ വരുമാന വിവരങ്ങൾ ബാങ്കുകൾക്ക് വായ്പാനുമതിക്കായി പരിഗണിക്കാം.പരമാവധി രണ്ട് വർഷമാണ് തിരിച്ചടവ് കാലാവധി. ഇതിൽ ആദ്യത്തെ 6 മാസം വരെ ഗ്രേസ് പിരീഡായും (Grace Period) ലഭിക്കും.വായ്പ ലഭിക്കുന്നതിനായി പരമ്പരാഗതമായി സമർപ്പിക്കേണ്ട ഈടുകളിൽ വലിയ ഇളവുകൾ നൽകിയിട്ടുണ്ട്. ഡിജിറ്റൽ സാമ്പത്തിക വിവരങ്ങൾ കൃത്യമായതിനാൽ വായ്പാ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാനും സാധിക്കും.
​റീട്ടെയിൽ സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ, സർവീസ് സ്ഥാപനങ്ങൾ തുടങ്ങിയ നിരന്തരം ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന മേഖലകൾക്ക് പുതിയ തീരുമാനം വലിയ തോതിൽ പ്രയോജനപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img