06:44pm 18 October 2026
NEWS
ബാങ്കോക്കിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ വാർഷിക വിരുന്ന് സംഘടിപ്പിച്ചു
18/10/2026  03:20 PM IST
nila
ബാങ്കോക്കിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ വാർഷിക വിരുന്ന് സംഘടിപ്പിച്ചു

 


​ബാങ്കോക്ക്:അന്താരാഷ്ട്ര നാണയ നിധിയുടെയും (IMF) വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെയും 2026-ലെ വാർഷിക യോഗങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) ഖത്തറി ബാങ്കുകൾക്കായി വാർഷിക വിരുന്ന് സംഘടിപ്പിച്ചു. തായ്‌ലാന്റിലെ ബാങ്കോക്കിൽ വെച്ചാണ് ചടങ്ങ് നടന്നത്.
​ഒക്ടോബർ 12 മുതൽ 18 വരെ നടക്കുന്ന ഐ.എം.എഫ് - ലോകബാങ്ക് യോഗങ്ങളിൽ ആഗോള സാമ്പത്തിക കാഴ്ചപ്പാടുകൾ, വികസന മുൻഗണനകൾ, സാമ്പത്തിക സ്ഥിരത നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധനകാര്യ പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
​ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഥാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഖത്തറിലെ ധനകാര്യ-ബാങ്കിങ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ ചെയർമാൻമാർ, ചീഫ് എക്സിക്യൂട്ടീവുകൾ, പ്രതിനിധികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സാമ്പത്തിക സംഘടനാ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
​ഖത്തറി, പ്രാദേശിക, അന്താരാഷ്ട്ര ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സാമ്പത്തിക-ബാങ്കിങ് മേഖലകളിലെ പുതിയ പ്രവണതകളും വെല്ലുവിളികളും നയരൂപകർത്താക്കളുമായി ചർച്ച ചെയ്യാനും ആശയവിനിമയം നടത്താനുമുള്ള പ്രധാന വേദിയായാണ് ക്യു.സി.ബി എല്ലാവർഷവും ഈ വാർഷിക വിരുന്ന് ഒരുക്കുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img