12:03am 13 November 2026
NEWS
ഖത്തർ ക്യാൻസർ സൊസൈറ്റിക്ക് 'റൗദ' എക്സലൻസ് അവാർഡ്
07/04/2026  06:56 PM IST
nila
ഖത്തർ ക്യാൻസർ സൊസൈറ്റിക്ക് റൗദ എക്സലൻസ് അവാർഡ്

ദോഹ:​സമൂഹ്യസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള റൗദ (Rawda) എക്സലൻസ് അവാർഡ് ഖത്തർ ക്യാൻസർ സൊസൈറ്റി കരസ്ഥമാക്കി. ഖത്തറിലെ സോഷ്യൽ ഡെവലപ്പ്മെന്റ് ആൻഡ് ഫാമിലി മന്ത്രാലയമാണ് ഈ പുരസ്കാരം സംഘടിപ്പിച്ചത്.ക്യാൻസർ രോഗികൾക്ക് സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാനുള്ള നൂതന ഡിജിറ്റൽ സംവിധാനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.​"വി ആർ ഹിയർ" (We Are Here) പ്ലാറ്റ്‌ഫോമിലൂടെ രോഗികൾക്ക് നേരിട്ട് പോകാതെ തന്നെ 48 മണിക്കൂറിനുള്ളിൽ സഹായം ഉറപ്പാക്കാൻ സാധിക്കുന്നു.2025-ൽ മാത്രം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1,789 രോഗികൾക്കായി 4.75 കോടി (47.5 മില്യൺ) ഖത്തർ റിയാൽ സൊസൈറ്റി ചിലവഴിച്ചു.
ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ നാഷണൽ സെന്റർ ഫോർ ക്യാൻസർ കെയർ ആൻഡ് റിസർച്ച്, സിദ്ര മെഡിസിൻ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ് ചികിത്സ ഉറപ്പാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img