
ദോഹ:ഖത്തറിന്റെ ഒട്ടകപൈതൃകംപ്രതിഫലിപ്പിക്കുന്ന‘ജസീലത് അൽ അത്താ’ ഖത്തർ ഒട്ടകോത്സവംജനുവരി 11 മുതൽ ഫെബ്രുവരി 10 വരെ ലബ്സീറിലെ മസായൻ മേഖലയിൽ നടക്കുമെന്ന് സംഘാടകസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിൽ ഖത്തറിലും ജി.സി.സി രാജ്യങ്ങളിലുമുള്ള ഒട്ടക ഉടമകളുടെ വൻ പങ്കാളിത്തം ഉണ്ടാകും. 31 ദിവസങ്ങളിലായി 119 മത്സര റൗണ്ടുകളാണ് സംഘടിപ്പിക്കുന്നതെന്ന്
ഖത്തർ കാമൽ മസായൻ ക്ലബ് പ്രസിഡന്റ് ഡോ. മബ്ഖൂത്ത് ബൊഫറൈഹ് പറഞ്ഞു.ഒട്ടക സൗന്ദര്യ മത്സരങ്ങൾക്ക് പുറമേ, പൈതൃക സംരക്ഷണം, ദേശീയ തിരിച്ചറിവ് ശക്തിപ്പെടുത്തൽ, ഒട്ടക ഉടമകൾക്ക് പിന്തുണ എന്നിവയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 56 കാറുകളും നൂറുകണക്കിന് സാഷുകളും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്ക് ഒരുക്കിയിരിക്കുന്നത്.
സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോർമോൺ ഉപയോഗം അടക്കമുള്ള ക്രമക്കേടുകൾ കർശനമായി തടയുമെന്നും, നിയമലംഘനം കണ്ടെത്തിയാൽ ഒട്ടകങ്ങളെ അയോഗ്യരാക്കുമെന്നും അധികൃതർ അറിയിച്ചു.











