01:09pm 12 November 2026
NEWS
മെട്രോളജിയിൽപുതു നിയമം പാസ്സാക്കി ഖത്തർ മന്ത്രിസഭായോഗം
01/01/2026  11:52 AM IST
nila
മെട്രോളജിയിൽപുതു നിയമം പാസ്സാക്കി ഖത്തർ മന്ത്രിസഭായോഗം

 

ദോഹ :രാജ്യത്തെ മെട്രോളജിയുമായി ബന്ധംപെട്ട പുതുക്കിയ നിയമം പാസ്സാക്കി
ഖത്തർ മന്ത്രി
 സഭായോഗം.ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുല്രഹ്മാൻ ബിൻ ഹസൻ അൽ-താനിയുടെ അധ്യക്ഷതയിൽ ചേർന്ന
പ്രതിവാരമന്ത്രിസഭായോഗത്തിലാണ് അളവുകൾ സംബന്ധിച്ച പുതിയ ഒരു നിയമത്തിന്റെ പ്രമേയത്തെ അംഗീകാരം നൽകിയത്.1972-ലെ നിയമം (സമയം അനുയോജ്യമാക്കൽ, ഭാരവും അളവുകളും ഏകീകൃതപ്പെടുത്തൽ) പകരം ഈ പുതിയ നിയമം ഒരുക്കിയതിന്റെ ലക്ഷ്യം അളവിന്റെ നിയന്ത്രണത്തെ പുതുക്കുക, മെട്രോളജി മേഖലയിലെ പുരോഗതികളുമായി പൊരുത്തപ്പെടാൻ മാത്രമല്ല, ഉപഭോക്തൃ സംരക്ഷണവും ന്യായമായ മത്സരം ഉറപ്പാക്കുന്നതിനുമാണ്പുതിയ നിയമമെന്ന് കബിനറ്റ്കാര്യങ്ങളുടെയും നീതികാര്യ മന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മോഹന്നാദി പ്രസ്താവിച്ചു.മുനിസിപ്പാലിറ്റിമന്ത്രാലയത്തിന്‍റെഡിജിറ്റൽട്രാൻസ്ഫോർമേഷനും, ഗവൺമെന്റ് സേവനങ്ങളുടെ ഗുണമേന്മയും മെച്ചപ്പെടുത്തലിന്റെ ഭാഗമായുള്ള പുനസംഘടനയ്ക്കും അംഗീകാരം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img