10:33pm 11 November 2026
NEWS
2025 മൂന്നാം പാദത്തിൽ ഖത്തർ ബജറ്റിന് 1.4 ബില്യൺ റിയാൽ കുറവ്
14/11/2025  06:00 PM IST
nila
2025 മൂന്നാം പാദത്തിൽ ഖത്തർ ബജറ്റിന്  1.4 ബില്യൺ റിയാൽ കുറവ്

ദോഹ:ഖത്തറിന്റെ പബ്ലിക് ബജറ്റ് 2025-ലെ മൂന്നാം പാദത്തിൽ QAR 1.432 ബില്യൺ ഡെഫിസിറ്റ് രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. ഈ കുറവ് ഡെബ്റ്റ് ഇൻസ്ട്രുമെന്റുകൾ വഴി ഫിനാൻസ് ചെയ്തു.

മൂന്നാം പാദത്തിലെ മൊത്തവരുമാനം QAR 49.155 ബില്യൺ, കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 4.1% കുറവ്. മൊത്തചെലവ് QAR 50.587 ബില്യൺ, 1.2% കുറവ്.

ഒയിൽ വരുമാനം QAR 43.356 ബില്യൺ, നോൺ-ഒയിൽ വരുമാനം QAR 5.799 ബില്യൺ. ഈ കാലയളവിൽ ശരാശരി എണ്ണവില USD 68.1 / ബാരൽ ആയിരുന്നു.

സാലറി–വേജസ് QAR 17.190 ബില്യൺ, കറന്റ് എക്സ്പെൻഡിച്ചർ QAR 19.597 ബില്യൺ,
മേജർ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ QAR 12.623 ബില്യൺ,
മൈനർ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ QAR 1.177 ബില്യൺ ആയി മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img