NEWS
ഖത്തർ ബജറ്റിൽ 2,120 കോടി റിയാലിന്റെ കമ്മി: ധനകാര്യ മന്ത്രാലയം
09/09/2026 12:36 PM IST
nila

ദോഹ: 2026-ന്റെ രണ്ടാം പാദത്തിൽ ഖത്തറിന്റെ പൊതു ബജറ്റിൽ 2,120 കോടി ഖത്തറി റിയാലിന്റെ (21.2 ബില്യൺ റിയാൽ) കമ്മി രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക എക്‌സ് (X) അക്കൗണ്ട് വഴിയാണ് മന്ത്രാലയം ബജറ്റ് വിവരങ്ങൾ പുറത്തുവിട്ടത്.
നടപ്പു വർഷത്തിന്റെ രണ്ടാം പാദത്തിൽ ആകെ വരുമാനം ഏകദേശം 2,560 കോടി റിയാലും (25.6 ബില്യൺ റിയാൽ), ആകെ ചെലവ് ഏകദേശം 4,680 കോടി റിയാലുമായിരുന്നു (46.8 ബില്യൺ റിയാൽ).2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ പൊതു ബജറ്റിൽ 1,030 കോടി റിയാലിന്റെ (10.3 ബില്യൺ റിയാൽ) കമ്മി രേഖപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











