03:35pm 23 October 2026
NEWS
കടുത്ത ചൂടിലേക്ക് ഖത്തർ
12/04/2025  04:26 PM IST
nila
കടുത്ത ചൂടിലേക്ക് ഖത്തർ

ദോഹ: ഖത്തറിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയർന്നനിരക്കിൽ താപനില ഉയരുന്നു.
വരും നാളുകളിൽരാജ്യത്ത് അനുഭവപ്പെടാനിരിക്കുന്നത് കടുത്ത ചൂട്.
രാജ്യത്തിന്റെ പല ഭാഗങ്ങളും സീസണിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനില 40°ഡിഗ്രി സെൽഷ്യസ് കടന്നു.  ചില സ്ഥലങ്ങളിലും ഇന്ന് പരമാവധി താപനില 40°C ന് മുകളിലായി.
ഏപ്രിൽ 11 ന് വെള്ളിയാഴ്ച അബു സംറ അതിർത്തിയിൽ ഏറ്റവും ഉയർന്ന താപനില 42°C രേഖപെടുത്തി.പകൽ സമയത്ത് രാജ്യത്ത് വീണ്ടും ചൂടുള്ള കാലാവസ്ഥയുണ്ടാകുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD)മുന്നറിപ്പ് നൽകുന്നു.തീരത്ത് വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്ക് വരെ കാറ്റ് 4 മുതൽ 14 നോട്ട് വേഗതയിൽ സഞ്ചരിക്കും, ചിലയിടങ്ങളിൽ 20 നോട്ട് വേഗതയിൽ വീശും. കടലിൽ, വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് വരെ 3 മുതൽ 13 നോട്ട് വേഗതയിൽ കാറ്റ് വീശും, ചിലയിടങ്ങളിൽ 18 നോട്ട് വേഗതയിൽ എത്തും.
 കടൽത്തീരത്ത് തിര 1 മുതൽ 2 അടി വരെ ഉയരും, ചിലയിടങ്ങളിൽ 4 അടി വരെ ഉയരും. ഓഫ് ഷോറിൽ, ഇത് 1 മുതൽ 3 അടി വരെയായി ഉയരും, ചിലയിടങ്ങളിൽ 4 അടി വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img