
ദോഹ: ഖത്തറിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിലും ഉയർന്നനിരക്കിൽ താപനില ഉയരുന്നു.
വരും നാളുകളിൽരാജ്യത്ത് അനുഭവപ്പെടാനിരിക്കുന്നത് കടുത്ത ചൂട്.
രാജ്യത്തിന്റെ പല ഭാഗങ്ങളും സീസണിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനില 40°ഡിഗ്രി സെൽഷ്യസ് കടന്നു. ചില സ്ഥലങ്ങളിലും ഇന്ന് പരമാവധി താപനില 40°C ന് മുകളിലായി.
ഏപ്രിൽ 11 ന് വെള്ളിയാഴ്ച അബു സംറ അതിർത്തിയിൽ ഏറ്റവും ഉയർന്ന താപനില 42°C രേഖപെടുത്തി.പകൽ സമയത്ത് രാജ്യത്ത് വീണ്ടും ചൂടുള്ള കാലാവസ്ഥയുണ്ടാകുമെന്ന്ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD)മുന്നറിപ്പ് നൽകുന്നു.തീരത്ത് വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്ക് വരെ കാറ്റ് 4 മുതൽ 14 നോട്ട് വേഗതയിൽ സഞ്ചരിക്കും, ചിലയിടങ്ങളിൽ 20 നോട്ട് വേഗതയിൽ വീശും. കടലിൽ, വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് വരെ 3 മുതൽ 13 നോട്ട് വേഗതയിൽ കാറ്റ് വീശും, ചിലയിടങ്ങളിൽ 18 നോട്ട് വേഗതയിൽ എത്തും.
കടൽത്തീരത്ത് തിര 1 മുതൽ 2 അടി വരെ ഉയരും, ചിലയിടങ്ങളിൽ 4 അടി വരെ ഉയരും. ഓഫ് ഷോറിൽ, ഇത് 1 മുതൽ 3 അടി വരെയായി ഉയരും, ചിലയിടങ്ങളിൽ 4 അടി വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്അറിയിച്ചു











