07:24pm 11 November 2026
NEWS
ജലകേളിയൊരുക്കാൻ 'ഖത്തർ ബോട്ട് ഷോ 2025' നവംബർ 5 മുതൽ
03/11/2025  07:37 PM IST
nila
ജലകേളിയൊരുക്കാൻ ഖത്തർ ബോട്ട് ഷോ 2025 നവംബർ 5 മുതൽ

ദോഹ:ബോട്ടിങ്, മറൈൻ, വാട്ടർ സ്പോർട്സ് വ്യവസായ പ്രദർശനമായ
' ഖത്തർ ബോട്ട് ഷോ 2025' രണ്ടാം പതിപ്പ് നവംബർ 5 മുതൽ 8 വരെ ഒൾഡ് ദോഹാ പോർട്ടിൽ നടക്കും.സാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിച്ച ഏറ്റവും പുതിയ യാനങ്ങളുമായി
 പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽ താനിയുടെ പിന്തുണയോടെനടക്കുന്ന ബോട്ട് ഷോയിൽ
ലോകത്തിലെ പ്രമുഖ യാച്‌റ്റ് നിർമ്മാതാക്കളും ലഗ്ജുറി ബ്രാൻഡുകളും മാരിടൈം ഇന്നോവേഷൻ രംഗത്തെ ആഗോള പ്രമുഖരും പങ്കെടുക്കും.
 ഗൾഫ് ക്രാഫ്റ്റ്, ഫീഡ്‌ഷിപ്പ്, ബെനെറ്റി, ഒസിയാൻകോ, ഹീസൻ പോലുള്ള പ്രമുഖ SYBAss അംഗങ്ങൾ മേളയിൽ പങ്കെടുക്കും. തുര്‍ക്കിയിലെ AIATA, La Sera എന്നിവയുടെ പ്രാദേശിക ലോഞ്ച് നടക്കുമ്പോൾ ബഹ്‌റൈനിലെ Seven Craft, Aldhaen എന്നിവയുടെ ആഗോള പ്രദർശനങ്ങളും യുഎഇയുടെ Al Shaali Marine ന്റെ ഖത്തറിലെ ആദ്യ പങ്കാളിത്തവും വരും.
ഖത്തറിലെ തദ്ദേശീയ ബോട്ട് നിർമ്മാതാക്കളായ Doha Craft Marine, Halul Boats, Belhambar Boats, Tornado Boats, Zawraq Marine എന്നിവ പങ്കെടുക്കും. രാജ്യത്തെ വലിയ സ്വകാര്യ ഷിപ്പ്യാർഡായ എർഹാമ ബിൻ ജാബർ അൽ ജലാഹ്മ ഷിപ്പ്യാർഡ് പുതിയ മോഡലുകൾ അവതരിപ്പിക്കും.
മിനാ കോർണീഷിലുടനീളം ലൈവ് പെർഫോമൻസുകൾ, ഡൈവിംഗ് ഡെമോ ഷോകൾ, ഫിഷിംഗ് സ്പർധകൾ, കുട്ടികളുടെയും നോമാസ് സെന്റർ അംഗങ്ങളുടെയും പ്രദർശനങ്ങൾ എന്നിവയും മേളയുടെ ഭാഗമായിരിക്കും. രാത്രികളിൽ ഫയർവർക്കും ഡ്രോൺ ഷോകളും നടക്കും. 20-ൽ അധികം ആഗോളവും തദ്ദേശീയവുമായ ഫുഡ് അൻഡ് ബെവറേജ് സ്റ്റാളുകളും "ഒഷർ" ആർട്ട് പ്രദർശനവും സജ്ജീകരിച്ചിട്ടുണ്ട്.
 ഇത്തവണത്തെ പതിപ്പ് ആദ്യ ഷോയുടെ വിജയത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് ആഗോള പങ്കാളിത്തം വിപുലീകരിച്ചിരിക്കുന്നു. ഖത്തറിനെ യാച്‌റ്റിംഗ്, ടൂറിസം, ഇന്നോവേഷൻ മേഖലകളിലെ മുൻനിര ഗമ്യസ്ഥാനമായി മാറാൻ ഇത് സഹായിക്കുമെന്ന് 
ഒൾഡ് ദോഹാ പോർട്ടിന്റെ സിഇഒയും സംഘാടക സമിതി ചെയർമാനുമായ എഞ്ചിനിയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img